കേരളം

kerala

ETV Bharat / bharat

ബക്കറ്റിലെ വെള്ളത്തില്‍ വീണു: 10 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം - NEWBORN DROWNED IN UTTAR PRADESH - NEWBORN DROWNED IN UTTAR PRADESH

ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബക്കറ്റിൽ വീണ 10 മാസം പ്രായമുള്ള പെൺ കുഞ്ഞ് മരിച്ചു. തറ തുടച്ച ശേഷം വീട്ടുജോലിക്കാരി ഉപേക്ഷിച്ച ബക്കറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.

UTTAR PRADESH NEWS  NEWBORN DROWNED  ബക്കറ്റിൽ വീണ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു  MUZAFFARNAGAR
Representative image (ETV Bharat)

By ETV Bharat Kerala Team

Published : Jun 7, 2024, 7:50 PM IST

മുസാഫർനഗർ: ഉത്തര്‍പ്രദേശില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ കുഞ്ഞ് മരിച്ചു. മുസാഫര്‍ നഗര്‍ സ്വദേശികളുടെ മകള്‍ മറിയമാണ് (10 മാസം) മരിച്ചത്. വ്യാഴാഴ്‌ച (ജൂണ്‍ 6) രാവിലെയായിരുന്നു സംഭവം.

വീട്ടു ജോലിക്കാരി തറ തുടച്ചതിന് ശേഷം വെളളമുള്ള ബക്കറ്റ് വീട്ടിലെ മുറിക്കുള്ളില്‍ വച്ചിരുന്നു. വീടിനകത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തില്‍ അതിലേക്ക് വീണു. സംഭവം ശ്രദ്ധയില്‍പ്പെട്ട് മാതാപിതാക്കള്‍ കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുസാഫർനഗർ സിറ്റി കോട്വാലി ഏരിയയിലെ അംബ വിഹാറില്‍ ആണ് സംഭവം. വ്യാഴാഴ്‌ച വൈകുന്നേരത്തോടെ കുഞ്ഞിനെ സംസ്‌കരിച്ചു.

ALSO READ :റഷ്യയില്‍ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടിലെത്തിക്കും: നടപടികള്‍ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം

ABOUT THE AUTHOR

...view details