കേരളം

kerala

ETV Bharat / automobile-and-gadgets

അടുക്കളയിലേക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ പണി കിട്ടും - ISI STANDARD FOR KITCHEN UTENSILS

അടുക്കളയിലേക്കുള്ള പാത്രങ്ങൾ വാങ്ങുമ്പോൾ അവയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാനായി നിങ്ങൾ പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം എന്നിവയുടെ പാത്രങ്ങൾക്ക് അടുത്തിടെ ബിഐഎസ് മാർക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം പാത്രങ്ങൾ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ബിഐഎസ് മാർക്ക് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമെന്നും താഴെ നൽകിയിരിക്കുന്നു.

പാത്രങ്ങൾക്ക് ബിഐഎസ് മാർക്ക്  ഐഎസ്ഐ മാർക്ക്  ISI MARK FOR COOKING UTENSILS  COOKING UTENSILS BIS CERTIFICATION
Representative image (ETV Bharat- File image)

By ETV Bharat Tech Team

Published : Aug 30, 2024, 2:30 PM IST

ഹൈദരാബാദ്:അടുക്കളയിലേക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് നിങ്ങൾ ശ്രദ്ധിക്കുന്നത്? പാത്രങ്ങൾക്ക് ഐഎസ്ഐ മുദ്രയുണ്ടോ എന്ന് നിങ്ങൾ പരിശോധിക്കാറുണ്ടോ? ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്ന സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) മാർക്ക് നിർബന്ധമാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അടുത്തിടെ അറിയിച്ചിരുന്നു. ഉപഭോക്തൃ സുരക്ഷയും ഉത്‌പന്ന ഗുണനിലവാരവും ഉറപ്പാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ സുപ്രധാന നീക്കം.

നിങ്ങൾ ഉപയോഗിക്കുന്ന പാത്രങ്ങൾ ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിർമിച്ചതാണെന്ന് ഉറപ്പുണ്ടോ? ദേശീയ ഗുണനിലവാര മാനദണ്ഡങ്ങൾ അനുസരിച്ച് ബിഐഎസ് മാർക്ക് ഇല്ലാത്ത സ്റ്റെയിൻലെസ് സ്റ്റീൽ, അലൂമിനിയം പാത്രങ്ങളുടെ നിർമാണം, ഇറക്കുമതി, വിൽപന, വിതരണം, സംഭരണം, വിൽപ്പനയ്ക്കുള്ള പ്രദർശനം തുടങ്ങിയവ കുറ്റകരമാണ്. ഈ നിർദ്ദേശം ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും. പാത്രങ്ങൾ വാങ്ങുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ പരിശോധിക്കണമെന്നാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ബിഐഎസ് കോഡ്:

പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ബിഐഎസ് കോഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതനുസരിച്ച് സ്റ്റെയിൻലെസ് സ്റ്റീൽ കുക്ക്‌വെയറിൽ 'ISI 14756:2022' എന്ന കോഡും അലുമിനിയം കുക്ക്‌വെയറിൽ 'ISI 1660:2024' എന്ന കോഡും ഉണ്ടായിരിക്കണം.

പാത്രങ്ങളുടെ ഡിസൈൻ, പെർഫോർമൻസ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഗുണനിലവാര കോഡുകൾ നൽകേണ്ടത്. ഈ കോഡുകൾ നോക്കി ആയിരിക്കണം അടുക്കള ഉപകരങ്ങൾ വാങ്ങേണ്ടത്. കൂടാതെ അലുമിനിയം കുക്ക്‌വെയറുകൾക്ക് സ്റ്റെയിൻ ടെസ്റ്റ്, മെക്കാനിക്കൽ ഷോക്ക് ടെസ്റ്റ്, ഹീറ്റ് ഷോക്ക് ടെസ്റ്റ്, ഡ്രൈ ഹീറ്റ് ടെസ്റ്റ്, കോട്ടിങ് കനം നോക്കുന്നതിനുള്ള ടെസ്റ്റ് തുടങ്ങിയ പരിശോധനകൾക്ക് വിധേയമാകണം.

സ്റ്റെയിൻലെസ്സ് സ്റ്റീൽ കുക്ക്‌വെയറിന് ഐഎസ്ഐ സ്റ്റാൻഡേർഡ് ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ:

  • നിർമാണത്തിന് ഉപയോഗിക്കുന്ന വസ്‌തുക്കൾ മിശ്രിതമാക്കുന്നത് സുരക്ഷിതമായെന്ന് ഉറപ്പാക്കണം
  • പ്രായോഗികമായ രൂപകൽപ്പന
  • ഉയർന്ന നിലവാരത്തിലുള്ള കരകൗശല വൈദഗ്‌ധ്യം
  • സ്റ്റെയിൻ ടെസ്റ്റ്, മെക്കാനിക്കൽ ഷോക്ക് ടെസ്റ്റ്, തെർമൽ ഷോക്ക് ടെസ്റ്റ്, ഡ്രൈ ഹീറ്റ് ടെസ്റ്റ്, കോട്ടിംഗ് കനം നോക്കുന്നതിനുള്ള ടെസ്റ്റ് തുടങ്ങിയ പരിശോധനകൾ നടത്തണം

അലുമിനിയം കുക്ക്‌വെയറിന് ഐഎസ്ഐ സ്റ്റാൻഡേർഡ് ലഭിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ:

  • നിർമാണത്തിനായി ഉപയോഗിച്ച മുഴുവൻ വസ്‌തുക്കളുടെയും ഗുണനിലവാരവും കനവും ഉറപ്പാക്കുക.
  • ഐഎസ്ഐ 21 നിയമം അനുസരിച്ച് ഗുണനിലവാരമുള്ള അസംസ്‌കൃത വസ്‌തുക്കളുടെ ഉപയോഗം ഉറപ്പാക്കുക.
  • നിർമിച്ച പാത്രങ്ങളുടെ ആകൃതി, അളവുകൾ അടക്കമുള്ള വിവരങ്ങൾ ഉത്‌പന്നത്തോടൊപ്പം വ്യക്തമാക്കുക.

അടുക്കളയിലെ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും നിങ്ങളുടെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അടുക്കളയിലേക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. ബിഐഎസിൻ്റെ കർശനമായ മാനദണ്ഡങ്ങൾ അടുക്കള ഉപകരണങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കും. കർശനമായ പരിശോധനയും സർട്ടിഫിക്കേഷൻ പ്രക്രിയകളും നടപ്പിലാക്കുന്നതിലൂടെ നിലവാരമില്ലാത്ത ഉത്‌പന്നങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനാകും.

Also Read: പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുതുജീവൻ: കെമിക്കൽ റീസൈക്ലിങിലൂടെ ഇന്ധന നിർമാണം; പരീക്ഷണം വിജയം

ABOUT THE AUTHOR

...view details