ഹൈദരാബാദ്: ടാറ്റ മോട്ടോർസിന്‍റെ പ്രധാന മോഡലാണ് നെക്‌സോൺ ഇവി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക് കാർ കൂടിയാണ് നെക്‌സോൺ ഇവി. ഇതിനിടെയാണ് നെക്‌സോൺ ഇവിക്ക് എതിരാളിയായിയായി ടാറ്റയുടെ തന്നെ കർവ് ഇവി എത്തിയിരിക്കുന്നത്. രണ്ട് മോഡലുകളുടെയും സവിശേഷതകൾ താരതമ്യം ചെയ്‌തു നോക്കാം.
ബാറ്ററി:നെക്‌സോൺ ഇവിയുടെ വില കുറഞ്ഞ വേരിയൻ്റിന് 30 kWh ബാറ്ററി പവർ ഉണ്ട്. എന്നാൽ കർവ് ഇവിയുടെ വില കുറഞ്ഞ വേരിയൻ്റിന് 40 kWh ബാറ്ററി പവർ ഉണ്ട്. അതേസമയം ചാർജിങിനുള്ള വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്‌തമായിരിക്കും.
ബാറ്ററി വാറൻ്റി:ഡീസൽ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് പൊതുവെ പരിപാലനച്ചെലവ് കുറവാണ്. ടാറ്റ മോട്ടോർസിന്‍റെ നെക്‌സോൺ ഇവിക്കും കർവ് ഇവിക്കും 8 വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെ നിശ്ചിത വാറൻ്റി ടാറ്റ മോട്ടോർസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ചാർജിങ് കപ്പാസിറ്റി:നെക്‌സോൺ ഇവി ഫുൾ ചാർജിൽ 312 കിലോമീറ്റർ വരെ യാത്ര വാഗ്‌ദാനം ചെയ്യുന്നു. കർവ് ഇവി 400 കിലോമീറ്റർ വരെ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. നൂതന സുരക്ഷ ഫീച്ചറുകളും ഇൻഫോടെയ്ൻമെൻ്റ് സംവിധാനങ്ങളും രണ്ട് മോഡലുകളിലും ലഭ്യമാണ്.