ഹൈദരാബാദ്:തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട് വാച്ചായ റെഡ്‌മി വാച്ച് 5 ലൈറ്റ് വിപണിയിൽ അവതരിപ്പിച്ച് ഷവോമി. 1.96 ഇഞ്ച് സ്‌ക്രീൻ, AMOLED ഡിസ്‌പ്ലേ, ജിപിഎസ് ട്രാക്കർ, ഹാർട്ട് റേറ്റ് മോണിറ്ററിങ് തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് പുതിയ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. കറുപ്പ്, ലൈറ്റ് ഗോൾഡൻ നിറങ്ങളിൽ റെഡ്‌മി വാച്ച് 5 ലൈറ്റ് വിപണിയിൽ ലഭ്യമാണ്. പുതിയ മോഡലിന്‍റെ വിലയും മറ്റ് സവിശേഷതകളും പരിശോധിക്കാം.
600 നിറ്റ് ബ്രൈറ്റ്‌നെസും 1.96 ഇഞ്ച് നീളമുള്ള ഡിസ്‌പ്ലേയും ഉള്ള AMOLED സ്‌ക്രീനിലാണ് ഈ സ്‌മാർട്‌വാച്ച് രൂപകൽപന ചെയ്‌തിരിക്കുന്നത്. വാച്ചിൽ ബിൽറ്റ്-ഇൻ ജിപിഎസ് ട്രാക്കർ നൽകിയിട്ടുണ്ട്. ഫിറ്റ്‌നസിൽ താത്‌പര്യമുള്ളവർക്ക് കൂടുതൽ പ്രയോജനമാവുന്ന രീതിയിലാണ് വാച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
നിരവധി പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളും ബിൽറ്റ്-ഇൻ റണ്ണിങ് കോഴ്‌സുകളും, ഓട്ടം, ഹൈക്കിങ്, സൈക്ലീങ് തുടങ്ങിയ ഫിറ്റ്‌നെസ് പ്രവർത്തനങ്ങൾക്ക് കൃത്യമായ ട്രാക്കിങ് നൽകുന്നതിനുള്ള സംവിധാനവും പുതിയ വാച്ചിലുണ്ട്. ഹൃദയമിടിപ്പ് നിരീക്ഷിക്കാനുള്ള സംവിധാനവും പുതിയ സ്‌മാർട്‌ഫോണിലുണ്ട്. അതിനാൽ തന്നെ ഫിറ്റ്‌നെസ് ഇഷ്‌ട്ടപ്പെടുന്നവർക്ക് റെഡ്‌മി വാച്ച് 5 ലൈറ്റ് പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.
ഫീച്ചറുകൾ:
- ഡിസ്‌പ്ലേ:1.96 ഇഞ്ച്, 410 x 502 പിക്‌സൽ റെസല്യൂഷൻ, AMOLED ഡിസ്‌പ്ലേ, 600 nits ബ്രൈറ്റ്‌നെസ്
- ഹാർട്ട് റേറ്റ് മോണിറ്ററിങ്
- ജിപിഎസ് ട്രാക്കർ
- ആക്‌സിലറോമീറ്റർ
- ഗൈറോസ്കോപ്പ്
- ബിൽറ്റ്-ഇൻ അലക്‌സ
- കോളിങിനായി ബിൽറ്റ്-ഇൻ മൈക്രോഫോൺ, സ്‌പീക്കർ
- കോളുകൾക്കായി 2 മൈക്ക് ഇഎൻസി
- ക്ലോക്ക് ട്രാക്കിങ്, സ്ലീപ്പ് ആൻഡ് സ്ട്രെസ് മോണിറ്ററിങ്
- പിരീഡ് സൈക്കിൾ മോണിറ്ററിംഗ്
- 5ATM 50 മീറ്റർ വാട്ടർ റെസിസ്റ്റൻ്റ്
- ബാറ്ററി: 470mAh ബാറ്ററി, 18 ദിവസം വരെ ബാറ്ററി ബാക്കപ്പ്
- കളർ ഓപ്‌ഷനുകൾ:കറുപ്പ്, ലൈറ്റ് ഗോൾഡൻ
- വില: 3,999 രൂപ