ഹൈദരാബാദ്: ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ ഇ-ക്ലാസ് ബെൻസ് പുറത്തിറക്കി. ആറാം തലമുറ കാർ എൽഡബ്ല്യുബി രൂപത്തിലും ആർഎച്ച്ഡി ഫോർമാറ്റിലും ലഭിക്കുന്നത് ഇന്ത്യൻ വിപണിയിലാണെന്നത് വളരെ ശ്രദ്ധേയമാണ്. പുതിയ ഇ-ക്ലാസ് ബെൻസിന്‍റെ വില 78.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള മൂന്ന് വേരിയന്‍റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200, E 220 d, E 450 4MATIC എന്നീ വേരിയന്‍റുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ ഇ ക്ലാസിന് 2.0-ലിറ്റർ ടർബോ-പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവും നൽകിയിട്ടുണ്ട്. ഈ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 9-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ജോടിയാക്കിയിട്ടുണ്ട്.
എക്‌സ്റ്റീരിയർ ഡിസൈൻ:
ആകർഷകമായ ലുക്കിലാണ് മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസിന്‍റെ എക്‌സ്റ്റീരിയർ ഡിസൈൻ നൽകിയിരിക്കുന്നത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്ലഷ്-ഫിറ്റിങ് ഡോർ ഹാൻഡിലുകൾ, ത്രീ-പോയിന്‍റ് സ്റ്റാർ ഡിസൈനുള്ള പുതിയ ഗ്രിൽ, 3D സ്റ്റാർ ഡിസൈൻ എൽഇഡി ടെയിൽലൈറ്റുകൾ, 18-ഇഞ്ച് ഫ്രണ്ട് ഹെഡ്‌ലൈറ്റുകൾ, സ്പോക്ക് അലോയ് വീലുകൾ എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് നൽകിയിരിക്കുന്നത്. ഹൈടെക് സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, ഒബ്‌സിഡിയൻ ബ്ലാക്ക്, നോട്ടിക് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളിൽ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200 ലഭ്യമാണ്.
ഇന്‍റീരിയർ ഡിസൈൻ:
ഇന്‍റീരിയർ ഡിസൈനിനെ കുറിച്ച് പറയുമ്പോൾ, 14.4 ഇഞ്ച് ടച്ച്‌സ്‌ക്രീൻ യൂണിറ്റ്, ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതിയ MBUX സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ വെന്‍റ് കൺട്രോൾ, റിയർ സീറ്റ് റിക്‌ലൈൻ ഫങ്‌ഷൻ എന്നിങ്ങനെ നിരവധി ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്. കൂടാതെ പുതിയ ഇ-ക്ലാസ് വേരിയന്‍റുകൾക്ക് 64-കളർ ആംബിയന്‍റ് ലൈറ്റിങ്, നോരമിക് സൺറൂഫ്, എല്ലാ ഡോറുകൾക്കും പവർ ക്ലോസിങ് ഫങ്‌ഷൻ, ബർമെസ്റ്റർ-സോഴ്‌സ്‌ഡ് മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും നൽകിയിട്ടുണ്ട്.
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് വേരിയന്‍റുകളുടെ വില:
വേരിയന്‍റുകൾ
എക്‌സ്‌ഷോറൂം വില
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200
78.50 लाख रुपये
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്
81.50 लाख रुपये
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്
92.50 लाख रुपये
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് E 200 വേരിയന്‍റിന്‍റെ വിൽപ്പന ഇന്നലെ (ഒക്‌ടോബർ 9) തന്നെ ആരംഭിച്ചിരുന്നു. എന്നാൽ E 220 d വേരിയന്‍റിന്‍റെ വിൽപ്പന ദീപാവലി ആകുമ്പോഴേക്കും മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. E 450യുടെ വിൽപ്പന നവംബർ മാസത്തിന്‍റെ തുടക്കത്തിൽ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഇ-ക്ലാസ് ബിഎംഡബ്ല്യു 5 സീരീസ്, ഔഡി എ6 എന്നീ വാഹനങ്ങളുമായി ആയിരിക്കും പുതിയ മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് മോഡലുകൾ ഇന്ത്യണ വിപണിയിൽ മത്സരിക്കുന്നത്.