ആപ്പിൾ പ്രേമികൾക്കായി ഐഫോണിൻ്റെ ആദ്യ ഫോൾഡബിൾ ഫോൺ പുറത്തിറക്കാനൊരുങ്ങി നിർമാതാക്കൾ. ഐപാഡ് പോലെ മടക്കാവുന്ന ഐഫോണുമായി ആപ്പിൾ വരുന്നുവെന്ന അഭ്യൂഹങ്ങൾ വളരെക്കാലമായി പ്രചരിച്ചിരുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്.
ഫോൾഡബിൾ സ്‌മാർട്ട്‌ഫോണുകൾക്ക് നിലവിൽ വിപണിയിൽ വൻ ഡിമാൻ്റാണ്. അതിനാൽ മറ്റ് സ്‌മാർട്ട്ഫോൺ നിർമാതാക്കൾ പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തി പുത്തൻ മോഡലുകൾ അവതരിപ്പിക്കുകയാണ്. സാംസങ്, ഓപ്പോ, ഹുവായ് തുടങ്ങിയ നിരവധി കമ്പനികൾ ഇതിനോടകം തന്നെ ഫോൾഡബിൾ ഫോണുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. അതിനാൽ ആപ്പിളിൻ്റെ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമ്പോൾ മത്സരിക്കേണ്ടത് ഈ സ്‌മാർട്ട്ഫോണുകൾക്കൊപ്പമായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ 'വെയ്‌ബോ', ആപ്പിൾ ഫോൾഡബിൾ ഐഫോൺ ഡിസ്‌പ്ലേയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഈ വിവരങ്ങൾ അനുസരിച്ച് സ്‌ക്രീൻ ഒരു ബുക്ക് - സ്റ്റൈൽ ഫോൾഡബിളായിരിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഫോൺ എപ്പോള്‍ പുറത്തിറങ്ങുമെന്ന് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 5.49 ഇഞ്ച് ഡിസ്‌പ്ലേയോടെ 'ഓപ്പോ ഫൈൻഡ് എൻ - സീരീസിൻ്റെ മാതൃകയിലായിരിക്കുമെന്നാണ് വെയ്‌ബോയുടെ പോസ്റ്റിൽ പറയുന്നത്. ഫോൺ വലിപ്പം കുറഞ്ഞതും കട്ടിയുള്ളതുമായിരിക്കും.
ഐഫോണിന് 7.74 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നാണ് വെയ്‌ബോ പറയുന്നത്. ഫോണിൻ്റെ മടക്ക് തുറന്ന് കഴിഞ്ഞാൽ ഡിസ്‌പ്ലേ ഒരു ഐപാഡിൻ്റെ വലിപ്പമായിരിക്കും. സ്‌മാർട്ട്ഫോണിൽ കണ്ടൻ്റുകൾ കാണുന്ന ഉപയോക്‌താവിന് നല്ലൊരു ദൃശ്യാനുഭവമായിരിക്കും ലഭിക്കുന്നത്. ആപ്പിൾ ഫോൾഡബിൾ ഫോൺ ടാബ്‌ലെറ്റ് പോലെ പ്രവർത്തിപ്പിക്കാൻ കഴിയും. ഓപ്പോ ഫൈൻഡ് എൻ-സീരീസ്, സാംസങ് ഗാലക്‌സി ഇസഡ്-ഫോൾഡ് ലൈനപ്പ് പോലുള്ള മറ്റ് ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോണുകളുമായിട്ടായിരിക്കും വിപണിയിലെത്തിയാൽ ഐഫോൺ മത്സരിക്കേണ്ടി വരിക.
Also Read:WOW... കിടിലൻ സാധനം, വില കുറഞ്ഞ ഐഫോണ്‍ 16ഇ ഇന്ത്യയില്‍ അവതരിപ്പിച്ചു; പ്രത്യേകതകള്‍ അറിയാം