ETV Bharat / snippets

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

KARIVANNOOR BANK CASE  ACCUSED GRANTED INTERIM BAIL  കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്  HIGH COURT NEWS
PR Aravindakshan granted interim bail from high court (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 2:18 PM IST

എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. പത്ത് ദിവസത്തേക്കാണ് ഉപാധികളോടെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹ ആവശ്യത്തിനായാണ് അരവിന്ദാക്ഷന് ഇടക്കാല ജാമ്യം.

അരവിന്ദാക്ഷന്‍റെ ഇടക്കാല ജാമ്യ ആവശ്യത്തെ ഇ ഡി എതിർത്തില്ല. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് അരവിന്ദാക്ഷൻ അറസ്റ്റിലായത്.

കരുവന്നൂർ സഹകരണ ബാങ്കിലെ എല്ലാ തട്ടിപ്പുകളും അരവിന്ദാക്ഷൻ്റെ അറിവോടെയാണ് നടന്നിട്ടുള്ളത്. മുഖ്യ പ്രതികളുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ടെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ. അതേസമയം കേസിൽ ദീർഘകാല ജാമ്യം ആവശ്യപ്പെട്ട് അരവിന്ദാക്ഷൻ നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.

ALSO READ: 'വയനാട്ടില്‍ മത്സരിപ്പിച്ച് വില കളയരുത്': പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് മുൻ കോണ്‍ഗ്രസ് നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.