യുവാവ് കുത്തേറ്റ് മരിച്ച സംഭവം ആത്മഹത്യ; കത്തിയെടുത്ത് സ്വയം കുത്തി പരിക്കേല്‍പ്പിച്ചെന്ന് പൊലീസ് - Youth Suicide
🎬 Watch Now: Feature Video
Published : Jan 27, 2024, 10:20 PM IST
ഇടുക്കി: നെടുങ്കണ്ടത്ത് യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. കാരിത്തോട്ടില്‍ സ്വദേശി പ്രവീണിനെയാണ് (37) മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. പിതാവിനെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇന്ന് (ജനുവരി 27) രാവിലെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യപിച്ചെത്തിയ പ്രവീണ്‍ വീട്ടില്‍ വഴക്കിടുകയും പിതാവ് ഔസേപ്പച്ചനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് സമീപത്തെ ബന്ധുവീട്ടിലാണ് ഇന്നലെ രാത്രി താമസിച്ചത്. തുടര്‍ന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് പ്രവീണിനെ വീട്ടുമുറ്റത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായതും പിതാവിന്‍റെ പ്രാഥമിക ചോദ്യം ചെയ്യലിലുണ്ടായ പെരുത്തക്കേടും കണക്കിലെടുത്താണ് ആദ്യം കൊലപാതകമെന്ന് പൊലീസ് സംശയിച്ചത്. ഇതോടെയാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് സ്വയം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. കഴുത്തിലും വയറിലുമാണ് ഇയാള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. പ്രവീണ്‍ നേരത്തെയും ആത്മഹത്യ ശ്രമം നടത്തിയിരുന്നതായും കുടുംബം പറയുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.