അടിമാലിയില്‍ സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ് - Supplyco
🎬 Watch Now: Feature Video
Published : Feb 21, 2024, 10:03 PM IST
ഇടുക്കി: അടിമാലിയില്‍ സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ് (Youth Congress Protest before Suplico In Adimali ). സപ്ലൈക്കോയില്‍ അവശ്യസാധനങ്ങള്‍ ഇല്ലെന്നാരോപിച്ചും സപ്ലൈക്കോയിലൂടെ ലഭിച്ച് വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷിന്‍സ് ഏലിയാസ് സമരം ഉദ്ഘാനം ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടിമാലി സപ്ലൈക്കോയ്ക്ക് മുമ്പില്‍ കഞ്ഞിവയ്പ്പ് സമരം സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്‍റ് എല്‍ദോസ് കടമറ്റം അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ജോബി ചെമ്മല മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി രജ്ഞിത്ത് രാജീവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി കെ വര്‍ഗീസ്, കെ പി അസിസ്, കെ എസ് മൊയ്‌തു, അലന്‍ സണ്ണി, കെ എസ് യു ജില്ലാ ജനറല്‍ സെക്രട്ടറി അലന്‍ നിഥിന്‍ സ്റ്റീഫന്‍, നിയോജക മണ്ഡലം പ്രസിഡന്‍റ് അനന്ദു ഷിന്‍റോ എന്നിവര്‍ സംസാരിച്ചു.