വരളാതിരിക്കെട്ടെ പുഴകള്‍; ലോക തണ്ണീര്‍ത്തട ദിനം ആചരിച്ച് കുട്ടികളും പൊലീസും - ലോക തണ്ണീർത്തട ദിനം
🎬 Watch Now: Feature Video
Published : Feb 3, 2024, 10:15 PM IST
കൊല്ലം: ലോക തണ്ണീർത്തട ദിനം ആചരിച്ചു. ലോക തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സംരക്ഷിത തണ്ണീർത്തടമായ ശാസ്‌താംകോട്ട തടാകതീരം ശുചീകരിച്ചു (celebrated world wet lands day). ശാസ്‌താംകോട്ട ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി. ശാസ്‌താംകോട്ട പൊലീസ് സബ് ഇൻസ്പെക്‌ടർ കെ എച്ച് ഷാനവാസ് ഉദ്ഘാടനം നിർവഹിച്ചു. കായൽ കൂട്ടായ്‌മ കൺവീനർ എസ് ദിലീപ് കുമാർ തണ്ണീർത്തട ദിന സന്ദേശം നൽകി. ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർ ഷോബിൻ വിൻസന്‍റ്, സ്‌കൗട്ട് മാസ്‌റ്റർ ഷീന ജോസ്, ഗൈഡ് ക്യാപ്റ്റൻ ആർ. റെജികൃഷ്‌ണ എന്നിവർ സംസാരിച്ചു. അതേസമയം തണ്ണീർത്തടങ്ങള്‍ വ്യാപകമായി നികത്തപ്പെടുകയും വലിയ തോതിലുള്ള പാരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നതിനെ ചെറുക്കുക എന്ന ലക്ഷ്യത്തോടെയാണ് റാംസാർ പട്ടികപ്പെടുത്തൽ പദ്ധതി നടപ്പാക്കിയിരുന്നു. പിന്നീട് റാംസാറിൽ ചേർന്ന ആദ്യ ഉച്ചകോടിയെ സ്‌മരിക്കുന്നതിനായി എല്ലാ ഫെബ്രുവരി 2നും ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്‍റെ ഭാഗമായി തണ്ണീർത്തടങ്ങൾ വൃത്തിയാക്കിയും പരിസ്ഥിതി സമ്മേളനങ്ങൾ നടത്തിയും മറ്റുമാണ് ആഘോഷിക്കുന്നത്.