കഴുത്തില്‍ റേഡിയോ കോളര്‍, വയനാട്ടില്‍ ജനവാസ മേഖലയില്‍ ഭീതി വിതച്ച് കാട്ടാന ; ജാഗ്രതാനിര്‍ദേശം - വയനാട് കാട്ടാന
🎬 Watch Now: Feature Video
Published : Feb 2, 2024, 10:26 AM IST
|Updated : Feb 2, 2024, 10:41 AM IST
വയനാട്: ജനവാസ മേഖലയില്‍ ഭീതി വിതച്ച് വീണ്ടും കാട്ടാന (Wild Elephant In Wayanad). മാനന്തവാടിക്ക് സമീപം പായോട് മേഖലയിലാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാന്‍ ഇറങ്ങിയത് (Elephant In Mananthavady Payode). കർണാടക നാഗർഹോള ദേശീയ ഉദ്യാനത്തിൽ (Nagarahole National Park) നിന്നുള്ള ആനയാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരും പൊലീസും സ്ഥലത്തുണ്ട്. മേഖലയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. പ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് ഉള്‍പ്പടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തി ദിനമായതുകൊണ്ട് തന്നെ വിദ്യാലയങ്ങളിലേക്ക് എത്തിയ കുട്ടികളെ സുരക്ഷിതമായി മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഏവരും ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. മാനന്തവാടി നഗരത്തിന് സമീപത്തേക്കാണ് ആനയുടെ സഞ്ചാരം. കെഎസ്‌ആര്‍ടിസി ഡിപ്പോയ്‌ക്ക് (Mananthavady KSRTC depot) സമീപത്തേക്ക് സഞ്ചരിക്കുന്ന നിലയിലുള്ള ആനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മാനന്തവാടി കോടതി വളപ്പിനുള്ളിലും ആന പ്രവേശിച്ചിരുന്നു. നഗരത്തിൽ നിന്നും 3 കിലോമീറ്റർ അകലെയാണ് പായോട്. ഇവിടെ നിന്നും മാനന്തവാടി ഗവണ്‍മെന്‍റ് കോളജിലേക്ക് 700 മീറ്റര്‍ ദൂരമാണുള്ളത്.