മുത്തങ്ങയില്‍ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വയനാട്ടിൽ കാട്ടാനയുടെ ആക്രമണം
🎬 Watch Now: Feature Video
Published : Feb 1, 2024, 5:46 PM IST
വയനാട്: വയനാട് മുത്തങ്ങയ്ക്ക് സമീപം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ടുപേർ തലനാരിഴക്ക് രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (Elephant attack In Wayanad). തലപ്പുഴ കണ്ണോത്തുമല സ്വദേശിയും ഖത്തറിൽ ഐടി എഞ്ചിനീയറുമായ സവാദ് പകർത്തിയ ദൃശ്യമാണ് പുറത്തുവന്നത്. സവാദ് കുടുംബത്തോടൊപ്പം മുത്തങ്ങ മസിനഗുഡി വഴി ഊട്ടിക്ക് പോകുന്ന വഴി ജനുവരി 31 നായിരുന്നു സംഭവം. മുത്തങ്ങ ബന്ദിപ്പൂർ പാതയിൽ ആനയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച വിനോദ സഞ്ചാരികൾക്ക് നേരെ ആന ആക്രമിക്കാൻ വരുന്നതാണ് വീഡിയോയിലുള്ളത്. കാനനപാതയിൽ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കൊണ്ടാണ് സവാദ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. മറ്റൊരു ലോറി അതുവഴി വന്നതോടെ ആനയുടെ ശ്രദ്ധ തിരിഞ്ഞതിനാലാണ് ഇരുവരും വൻ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതെന്ന് സവാദ് പറയുന്നു. വാഹനത്തിന്‍റെ നമ്പർ കണ്ടതനുസരിച്ച് ഇവർ ആന്ധ്രാപ്രദേശ് സ്വദേശികളാണെന്ന് സംശയിക്കുന്നതായും അപകട സാധ്യതയുള്ളതിനാൽ തങ്ങളടക്കം അവിടെയുണ്ടായിരുന്ന മറ്റുള്ള വാഹനങ്ങളിൽ ഉള്ളവർ പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നെന്നും സവാദ് പറഞ്ഞു.