പാലത്തിൽ 5 വാഹനങ്ങള്‍ കൂട്ടിയിടിച്ചു ; നാല് മരണം - തമിഴ്‌നാട് അപകടം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 25, 2024, 10:08 AM IST

ധർമ്മപുരി (തമിഴ്‌നാട്) : സേലം - ബെംഗളൂരു ദേശീയ പാതയിലുണ്ടായ വൻ അപകടത്തില്‍ 4 മരണം. ധർമ്മപുരി തോപ്പൂര്‍ ചുരം മേഖലയിലെ പാലത്തിൽ 5 വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു(Accident in Salem - Bengaluru National Highway). രണ്ട് ട്രക്കുകളും മൂന്ന് കാറുകളുമാണ് കൂട്ടിയിടിച്ചത്. ഒരു ട്രക്ക് പാലത്തിൽ നിന്ന് താഴേക്ക് വീണ് തകർന്നു. മറ്റൊരു ട്രക്കിനും കാറുകൾക്കും തീ പിടിച്ചു. സംഭവം കണ്ട് ഓടിക്കൂടിയവര്‍ അപകടത്തില്‍പ്പെട്ടവരെ വാഹനങ്ങളില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. നാല് പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. ധർമ്മപുരി പൊലീസ് സ്ഥലത്ത് പരിശോധന നടത്തി അപകടത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ധർമ്മപുരിയിൽ നിന്ന് സേലത്തേക്ക് നെല്ല് ചാക്കുകളുമായി പോയ ട്രക്കാണ് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിലും കാറുകളിലും ഇടിച്ചത്. മരിച്ചവരുടെ പൂർണമായ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അപകടത്തെ തുടർന്ന് (Thoppur accident) സേലം - ബെംഗളൂരു-ദേശീയ പാതയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്, ഇത് ഒഴിവാക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ് പൊലീസ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.