thumbnail

By ETV Bharat Kerala Team

Published : Feb 6, 2024, 4:30 PM IST

ETV Bharat / Videos

തൃശൂർ മാത്രമല്ല കേരളത്തിൽ പല മണ്ഡലങ്ങളിലും ബിജെപി വിജയം കൈവരിക്കും; സുരേഷ് ഗോപി

തൃശൂർ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ പല മണ്ഡലങ്ങളിലും ബിജെപി വിജയം കൈവരിക്കുമെന്ന് സുരേഷ് ഗോപി. താനാണ് സ്ഥാനാർഥി എന്ന് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സർക്കാരിൻ്റെ ആരോപണങ്ങളോട് പ്രത്യാരോപണങ്ങളില്ല. വീര സവർക്കർ വന്നാലും ജയിക്കില്ല എന്ന ടിഎൻ പ്രതാപന്‍റെ പ്രസ്‌താവനയ്ക്ക് മറുപടിയായി വീര സവർക്കർ ജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി തൃശൂരില്‍ നടത്തിയത് തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. 

ജനുവരി മൂന്നിനാണ് തൃശൂർ നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് ഷോ നടത്തിയത്. സ്വരാജ് റൗണ്ടിലൂടെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി കടന്നുപോയത്. തൃശൂരിലെ റോഡ് ഷോയ്ക്ക് പിന്നാലെ കൊച്ചിയില്‍ അര ലക്ഷത്തോളം പേരെ അണിനിരത്തി ജനുവരി 16 ന് പ്രധാനമന്ത്രി നരേന്ദമോദി നയിച്ച റോഡ് ഷോ നടന്നിരുന്നു. ഒരു മാസത്തിനിടെ രണ്ട് തവണയാണ്‌ പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചത്. കൊച്ചിയിലെ റോഡ് ഷോയ്‌ക്ക്‌ ശേഷം ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും പങ്കെടുത്തിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ പാര്‍ട്ടി പ്രാദേശിക സംസ്ഥാന നേതാക്കളെ അഭിസംബോധന ചെയ്‌ത് ഭരണ നേട്ടങ്ങൾ എണ്ണിപറഞ്ഞും പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചും പ്രധാനമന്ത്രി സമ്മേളനത്തിൽ സംസാരിച്ചു. പൊതു തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ മോദിയുടെ കേരള സന്ദര്‍ശനങ്ങള്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് സംസ്ഥാന നേതാക്കളുടെയും അണികളുടെയും പ്രതീക്ഷ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.