സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു
🎬 Watch Now: Feature Video
ഇടുക്കി: തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർഥികള്‍ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ചു. സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്(Suicide threat).മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്‌ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്‌ത നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു 15 ഓളം വിദ്യാർഥികൾ കോളേജ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്(suspension withdraws). മന്ത്രിയോ സര്‍വകലാശാലയിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരോ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയിരുന്നു. ഒരു വിദ്യാർഥിക്ക് ഇന്‍റേണൽ മാർക്ക് അന്യായമായി നൽകിയതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച മുതലാണ് കോളേജിൽ സമരം ആരംഭിച്ചത്(students strikes). നേരത്തെ വിദ്യാർത്ഥികളുമായി മാനേജ്മെന്‍റ് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.വിദ്യാർഥികൾ നാലുമണിക്കൂറോളം കോളേജ് കെട്ടിടത്തിനു മുകളിൽ തുടര്‍ന്നു. മാർച്ച് നാല് വരെ കോളേജ് അടച്ചിട്ട് അന്വേഷണം നടത്താൻ തയ്യാറെന്ന് മാനേജ്മെൻ്റ് അറിയിച്ചിരുന്നു. എന്നാല്‍ മാനേജ്മെന്‍റ് തീരുമാനം അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. പ്രിൻസിപ്പാളിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യത്തിലും ഇവർ ഉറച്ചു നിന്നു.