കല്‍പകഞ്ചേരിയില്‍ അക്രമകാരിയായ തെരുവുനായ 21 പേരെ കടിച്ചു പരുക്കേല്‍പിച്ചു - തെരുവുനായ ആക്രമണം
🎬 Watch Now: Feature Video
Published : Feb 3, 2024, 10:47 PM IST
മലപ്പുറം: കല്‍പകഞ്ചേരിയില്‍ അക്രമകാരിയായ തെരുവുനായ 21 പേരെ കടിച്ചു പരുക്കേല്‍പിച്ചു. കുട്ടികളടക്കം 21 പേര്‍ക്കാണ് കടിയേറ്റത്. സാരമായി പരുക്കേറ്റവരെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പകഞ്ചേരി പഞ്ചായത്തിലെ വിവിധ ഇടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സ്‌ത്രീകളും കുട്ടികളും പുരുഷന്‍മാരും അടക്കം 21 പേര്‍ക്ക് നായയുടെ കടിയേറ്റു. പത്ത് പുരുഷന്മാര്‍ക്കും എട്ട് സ്ത്രീകള്‍ക്കും മൂന്ന് കുട്ടികള്‍ക്കുമാണ് കടിയേറ്റത്. കാവപ്പുര തോട്ടായിനെച്ചിക്കുണ്ട് മയ്യേരിച്ചിറ എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. കാലിനും കൈക്കും മുഖത്തും സാരമായി പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ തെരുവുനായയെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കല്‍പകഞ്ചേരി പഞ്ചായത്ത് മൃഗാശുപത്രി കല്‍പകഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കി. അടുത്തിടെ കാസര്‍കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. കാസര്‍കോട് പടന്നയില്‍ തെരുവ് നായ ആക്രമണത്തില്‍ ഒന്നര വയസുകാരന് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. വീട്ടില്‍ കളിച്ച് കൊണ്ടിരിക്കെയാണ് ഒന്നര വയസുകാരന് നേരെ തെരുവ് നായ ആക്രമണമുണ്ടായത്. പടന്നയിലെ വിവിധ മേഖലകളില്‍ ഏതാനും ദിവസങ്ങളായി തെരുവ് നായ ആക്രമണം വര്‍ധിച്ച് വരികയാണ്.