'എസ്എഫ്‌ഐ ഭീകരവാദ സംഘടനയായി മാറി, കേരളത്തിൽ നിയമവാഴ്ച്ച തകര്‍ന്നു': കെ സുരേന്ദ്രന്‍ - k surendran comment against SFI

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 17, 2024, 10:14 AM IST

തൃശൂർ: കേരളത്തിൽ നിയമവാഴ്ച്ച സമ്പൂർണ്ണമായി തകര്‍ന്നെന്ന് കെ. സുരേന്ദ്രന്‍. എസ്എഫ്‌ഐ ലക്ഷണമൊത്ത ഒരു ഭീകരവാദ സംഘടന ആയി മാറിയെന്നും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് നൃത്താധ്യാപകൻ ഷാജിയുടെ മരണത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ വിരുദ്ധമായാണ് സെനറ്റിന്‍റെ മുറിയിൽ എസ്എഫ്ഐ ഓഫിസ് പ്രവർത്തിക്കുന്നത്. ആയുധങ്ങൾ വരെ അവിടെ സൂക്ഷിക്കുന്നുണ്ടെന്നും എംപ്ലോയീസ് യൂണിയൻ ഓഫിസ് എന്ന പേരിൽ പ്രവർത്തിക്കുന്ന ഇടിമുറി അടച്ചു പൂട്ടണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, ഷാജിയുടെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമാണെന്ന് കഴിഞ്ഞ ദിവസം കെ സുധാകരൻ എംപി പറഞ്ഞിരുന്നു. കുറച്ച് നാളുകളായി എസ്എഫ്ഐ എന്ന ഭീകര സംഘടനയുടെ കൊടും ക്രൂരതകളുടെ വാർത്തകൾ പുറത്ത് വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെന്നല്ല, ഇന്ത്യ എന്ന രാജ്യത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണ് സിദ്ധാർഥിൻ്റെ മരണത്തിൽ നമ്മൾ കണ്ടതെന്നും എത്രയോ ക്യാമ്പസുകളിൽ കെഎസ്‌യുവിനും മറ്റ് പല സംഘടനകൾക്കും സംഘടന പ്രവർത്തനം നടത്താനുള്ള അവകാശം നിഷേധിക്കുന്ന ക്രിമിനൽ സംഘമായി എസ്എഫ്ഐ മാറിയിരിക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.