ഷോക്കേറ്റ് വീണ ഹനുമാൻ കുരങ്ങിന് പുനർജ്ജന്മം; കണ്ണവം വനമേഖലയിൽ നിന്നെത്തിയതെന്ന് സൂചന - പരിശോധിച്ച് ചികിത്സ നല്‍കി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 23, 2024, 3:09 PM IST

കണ്ണൂര്‍: ഷോക്കേറ്റ് വീണ ഹനുമാൻ കുരങ്ങിന് പുനർജ്ജന്മം. തിങ്കളാഴ്‌ച (22.01.24) രാവിലെയോടെയാണ് പാനൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പൂർണ വളർച്ചയെത്തിയ ഹനുമാൻ കുരങ്ങിനെ ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്. അവശനിലയിൽ ആയിരുന്നു കുരങ്ങ് (A fully grown Semnopithecus was found in Panur bus stand).

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കണ്ണവം റേഞ്ച് ഓഫീസറുടെ നിർദ്ദേശപ്രകാരം പ്രസാദ് ഫാൻസ് അംഗങ്ങളായ ബിജിലേഷ് കോടിയേരിയും മനോജ് കാമനാട്ടുമാണ് കുരങ്ങിനെ കണ്ണൂരിൽ എത്തിച്ചത്. ആദ്യം തലശ്ശേരി വെറ്ററിനറി കേന്ദ്രത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും എക്‌സറേ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

കുരങ്ങിന്‍റെ വലതു കൈയിൽ നീർക്കെട്ടും, കാലുകളിലും കഴുത്തിനു താഴെയും പൊള്ളലേറ്റ പാടുകളും ഉണ്ട്. ശരീരത്തിൽ പലയിടത്തായി ചെറു മുറിവുകളുണ്ടായിരുന്നു. കണ്ണവം വനമേഖലയിൽ നിന്നാവാം കുരങ്ങ് ജനവാസ കേന്ദ്രത്തിൽ എത്തിയത് എന്നാണ് കരുതുന്നത്. 

വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗമായതിനാൽ ഹനുമാൻ കുരങ്ങിനെ കൈവശം വയ്ക്കുന്നത് അപകടം വരുത്തുന്നതോ ഏഴു വർഷം വരെ തടവുമ്പോഴേയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കണ്ണൂർ വെറ്ററിനറി ആശുപത്രിയിൽ ഡോക്‌ടര്‍ ഷെറിൻ ബി സാരഗ്, ഡോ നവാസ് ഷെരീഫ് എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.