കരമടക്കാന്‍ റവന്യൂ വകുപ്പ് അനുവദിക്കുന്നില്ല; കുടിയൊഴുപ്പിക്കാനുള്ള നീക്കമെന്ന് കുടുംബങ്ങള്‍ - കുടിയൊഴുപ്പിക്കാനുള്ള നീക്കം
🎬 Watch Now: Feature Video
Published : Jan 29, 2024, 7:01 PM IST
ഇടുക്കി: 2003 ല്‍ ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയുടെ കരമടച്ച് നല്‍കാന്‍ റവന്യൂ വകുപ്പ് തയ്യാറാകുന്നില്ലെന്ന് ആരോപണം. ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയ സ്ഥലത്തിന്‍റെ കരമടയ്ക്കാന്‍ കഴിയാത്തത്. വനം റവന്യൂ ഉദ്യോഗസ്ഥ കൂട്ടുകെട്ടില്‍ തങ്ങളെ കുടിയൊഴുപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് കരമടച്ച് നല്‍കാത്തിന് കാരണമെന്ന് ആദിവാസി കുടുംബങ്ങള്‍ ആരോപിക്കുന്നു. 2003 ല്‍ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം കുടിയിരുത്തിയ കുടുംബങ്ങളില്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ പ്ലോട്ട് തിരിച്ച് പട്ടയം കിട്ടിയ ഭൂമിയില്‍ നിലവില്‍ കൃഷി ചെയ്‌ത് ജീവിക്കുന്നത് നിരവധി കുടുംബങ്ങളാണ്. ഇവരില്‍ മുപ്പതോളം വരുന്നവര്‍ക്ക് മാത്രമേ ഭൂമിയുടെ കരമടച്ച് നല്‍കിയിരിട്ടുള്ളു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഇവര്‍ കരമടക്കാന്‍ റവന്യൂ ഓഫീസുകള്‍ കയറി ഇറങ്ങുന്നു. വനം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് തങ്ങളെ കുടിയിറക്കാനാണ് പരിശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. കരമടച്ച രസീതില്ലാത്തതിനാല്‍ കൃഷിവവകുപ്പില്‍ നിന്നടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് നഷ്‌ടമാവുകയാണ്. മാത്രവുമല്ല നല്‍കിയിരിക്കുന്നത് ബി ഫോറം പട്ടയമായതിനാല്‍ ഇത് ഉപയോഗപ്പെടുത്തി ബാങ്ക് വായ്‌പ പോലും എടുക്കാനും കഴിയില്ല. റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ സ്വന്തം ഭൂമിയിലെ അഭയാര്‍ത്ഥികളായി ഇവര്‍ മാറിയിരിക്കുകയാണ്.