75-ാം റിപ്പബ്ലിക് ദിനാഘോഷം : തൃശൂരില്‍ പതാകയുയര്‍ത്തി മന്ത്രി കെ രാധാകൃഷ്‌ണന്‍ - തൃശൂർ റിപ്പബ്ലിക് ദിനാഘോഷം
🎬 Watch Now: Feature Video
Published : Jan 26, 2024, 2:07 PM IST
തൃശൂർ : 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടി വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്‍ഥി കോര്‍ണറില്‍ നടന്നു. പരേഡ് രാവിലെ 8:30ന് അണിനിരന്നു (75th Republic day parade Thrissur). പരേഡ് കമാന്‍ഡര്‍ 8.35ന് ചുമതലയേറ്റു. 9.02ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്‍ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മാര്‍ച്ച് പാസ്റ്റ് നടന്നു. മന്ത്രി കെ രാധാകൃഷ്‌ണൻ എല്ലാവർക്കും റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. തൃശൂർ ജില്ല കലക്‌ടര്‍ വി ആര്‍ കൃഷ്‌ണ തേജ, ജനപ്രതിനിധികള്‍, തൃശൂര്‍ സിറ്റി റൂറല്‍ പൊലീസ് മേധാവിമാര്‍ (Rural Police),മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സൈസ് (Excise Department) , ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ (Fire and Rescue), ഫോറസ്റ്റ് (Forest Department), എന്‍.സി.സി, സ്റ്റുഡന്‍റ് പോലീസ് ഉള്‍പ്പടെയുള്ള യൂണിറ്റുകളും, സെന്‍റ് ജോസഫ് സി.ജി.എച്ച്.എസ്, സെന്‍റ് ആന്‍സ് സി.ജി.എച്ച്.എസിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ (Republic Day Parade) അണിനിരന്നു.