പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ 20ൽ 20 സീറ്റിലും യുഡിഎഫ് വിജയിക്കും; സർക്കാരിനെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
Published : Feb 4, 2024, 7:24 PM IST
കോട്ടയം: പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. കേന്ദ്രത്തിനെതിരെയല്ല ആർക്കെതിരെയും പിണറായി സർക്കാർ സമരം നടത്തിയാലും എല്ലാ സീറ്റിലും യുഡിഎഫ് എംപിമാർ വൻ ഭൂരിപക്ഷത്തിൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു (Congress Leader Ramesh Chennithala about parliament election). സർക്കാരല്ലത് കൊള്ളക്കാർ എന്ന മുദ്രാവാക്യവുമായി യുഡിഎഫ് നിയേജക മണ്ഡലം കമ്മറ്റി ചങ്ങനാശ്ശേരിയിൽ നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ പിഎൻ നൗഷാദ് ആദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തി. മോൻസ് ജോസഫ് എംഎൽഎ, എൽഡിഎഫ് സർക്കാരിനെതിരെയുള്ള കുറ്റപത്രം വായിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്‌റ്റ്യാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ, കൺവീനർ ഫിൽസൺ മാത്യൂസ്, ഘടക കക്ഷി നേതാക്കൻമാരും പ്രസംഗിച്ചു. അതേസമയം എക്‌സാലോജിക് സിഎം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്‌ടപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.