രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു തത്സമയം - RAMESH CHENNITHALA LIVE
🎬 Watch Now: Feature Video
Published : Mar 15, 2024, 10:18 AM IST
തിരുവനന്തപുരം: കെപിസിസി പ്രചാരണ വിഭാഗം തലവനായി ചുമതലയേറ്റ ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണുന്നു. നിലവിൽ പ്രചാരണ സമിതി ചെയർമാനായ കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയായ പശ്ചാത്തലത്തിലാണ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. കോൺഗ്രസിനെതിരായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ നടത്തിയ ആരോപണങ്ങൾക്ക് ചെന്നിത്തല മറുപടി നൽകും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ ചെന്നിത്തല പ്രത്യേക ഹർജിയുമായി സുപ്രീം കോടതിയെ സമീപിക്കുന്നതിനെ സംബന്ധിച്ചും മാധ്യമ പ്രവർത്തകരോട് വിശദീകരിക്കും. പൗരത്വ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജിയോടൊപ്പമാണ് പുതിയ ഹർജിയും നൽകുന്നത്. സി.എ.എ ചട്ടം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് പോകുകയാണ്. കേരളത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. യുവജന- വനിതാ സംഘടനകളും സമരമുഖത്തുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആധുനികവത്രിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് പ്രചാരണ സമിതി ചെയർമാനായി നിയമിതനായ വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനുള്ള രൂപരേഖകൾ തയാറാക്കിവരുന്നു. സംസ്ഥാനത്ത് 20ൽ 20 സീറ്റും ഇക്കുറി നേടുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.