'പൗരത്വ ഭേദഗതി നിയമത്തിന് തങ്ങളെതിരാണ്, ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതാണ്': പുന്നല ശ്രീകുമാർ - Punnala Sreekumar About CAA
🎬 Watch Now: Feature Video
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Mar 12, 2024, 6:19 PM IST
കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെ എതിരാണ് തങ്ങളെന്ന് കെപിഎംഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാർ. മതേതര വിശ്വാസങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും എതിരായ സിഎഎക്ക് തങ്ങള്‍ എതിരാണെന്നത് നേരത്തെ തന്നെ വിശദമാക്കിയതാണെന്നും അദ്ദേഹം. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പുന്നല ശ്രീകുമാര്‍. ഇതുസംബന്ധിച്ച് ആദ്യ ചര്‍ച്ച വന്നപ്പോള്‍ തന്നെ ഇതിനെതിരായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടികളിലെല്ലാം തങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ജനങ്ങള്‍ക്കിടയില്‍ മതപരമായ വേര്‍തിരിവുകള്‍ ഉണ്ടാക്കുന്ന പൗരത്വ നിയമം ഇവിടെ കൊണ്ടുവരാന്‍ പാടില്ലെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പൗരത്വ ഭേദഗതി നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തില്‍ സിപിഎം ഇക്കാര്യത്തില്‍ അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വെറും ഹിന്ദുത്വ രാഷ്‌ട്രീയ അജണ്ടയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നേരത്തെ അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്‍റെ പേരില്‍ പൗരത്വത്തെ വേര്‍തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.