മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു തത്സമയം
🎬 Watch Now: Feature Video
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ തുറന്ന പോരില്‍ തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് രാവിലെ കൊല്ലം ജില്ലയിലെ നിലമേലില്‍ എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിക്കുകയും ഗവർണർ പൊതുനിരത്തില്‍ പ്രതിഷേധിക്കുകയും ചെയ്ത അസാധാരണ സാഹചര്യം സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഗവർണർക്കും രാജ്ഭവനും സിആർപിഎഫ് സുരക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിനം നയപ്രഖ്യാപന പ്രസംഗത്തിലും ഗവർണർ സർക്കാർ പോര് പരസ്യമായി പുറത്തുവന്നിരുന്നു. നയപ്രഖ്യാപനം രണ്ട് മിനിട്ടില്‍ അവസാനിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറിയും രൂക്ഷ വിമർശനമാണ് നടത്തിയത്. കേന്ദ്ര സർക്കാരിന് എതിരായ ഡല്‍ഹിയിലെ സമരം, സിപിഎം കേന്ദ്രകമ്മിറ്റി യോഗം എന്നിവയും പ്രധാന വിഷയങ്ങളാണ്. സർക്കാരിന് എതിരെ വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം വിളിച്ചതെന്ന പ്രത്യേകതയുമുണ്ട്. മാസപ്പടി വിവാദം അടക്കം മുഖ്യമന്ത്രി മറുപടി പറയേണ്ട നിരവധി വിഷയങ്ങൾ നിലനില്‍ക്കെയാണ് ഇന്ന് വാർത്തസമ്മേളനം നടക്കുന്നത്.