കുരുമുളക് മോഷണ സംഘവും മോഷണ മുതല്‍ വാങ്ങുന്ന വ്യാപാരിയും അറസ്റ്റില്‍ - കുരുമുളക് മോഷണ സംഘം
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/02-03-2024/640-480-20889588-thumbnail-16x9-robbery.jpeg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Mar 2, 2024, 7:54 PM IST
ഇടുക്കി: കട്ടപ്പനയിൽ കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തി വന്നിരുന്ന സംഘവും മോഷണ മുതല്‍ വാങ്ങിയിരുന്ന വ്യാപാരിയും അറസ്റ്റില്‍. അറസ്റ്റിലായവർ കൊലപാതകം, അടിപിടി, കഞ്ചാവ് കച്ചവടം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്(Pepper theft gang) കട്ടപ്പന, കല്ലുകുന്ന്, പീടികപ്പുരയിടത്തില്‍ അഖില്‍, കട്ടപ്പന തൊവരയാർ, കല്യാണതണ്ട്, പയ്യംപളളിയിൽ രഞ്ചിത്ത്‍, കട്ടപ്പന വാഴവര കൗന്തി കുഴിയാത്തു വീട്ടില്‍ ഹരികുമാർ, എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ മോഷ്‌ടിച്ച കുരുമുളക് വാങ്ങിയിരുന്ന കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സിംഗിള്‍ മോനും അറസ്റ്റിലായി. പ്രതികൾ മോഷ്‌ടിച്ചു കൊണ്ടുവരുന്ന മോഷണ മുതൽ സ്ഥിരമായി വാങ്ങി വ്യാപാരം നടത്തി വരുകയായിരുന്നു സിംഗിള്‍ മോന്‍. തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും അറസ്റ്റിലായ പ്രതികൾ മോഷ്‌ടിച്ച മലഞ്ചരക്ക് ഉത്പന്നങ്ങൾ സിംഗിൾമോൻ വാങ്ങി പല പ്രാവശ്യം കച്ചവടം നടത്തിയിട്ടുണ്ട്. ഹൈറേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചായി മോഷണങ്ങൾ ഉണ്ടായതിനെ തുടർന്നു ജില്ലാ പൊലീസ് മേധാവിയുടെയും കട്ടപ്പന ഡിവൈഎസ്‌പിയുടെയും നിർദ്ദേശാനുസരണം നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതികൾ കുടുങ്ങിയത്.