ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ? ; മണ്ഡലത്തെക്കുറിച്ച് സൂചന നല്‍കി പിസി ജോര്‍ജ് - bjp Pathanamthitta Candidate
🎬 Watch Now: Feature Video


Published : Feb 6, 2024, 4:23 PM IST
കോട്ടയം: പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി പി.സി. ജോർജ്. ഇവിടെ താന്‍ മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കും. ലോക്‌സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിലില്ല. ബിജെപിക്ക് 5 സീറ്റ് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പി.സി. ജോർജ് കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളിൽ ഇടത്-വലത് മുന്നണികളിൽ നിന്നും ബിജെപിയിലേക്ക് ഒഴുക്ക് ഉണ്ടാകും. അത് തടയാൻ ഒരു ശക്തിക്കും കഴിയില്ല. അതേസമയം പി.സി. ജോർജിൻ്റെ കേരള ജനപക്ഷം പാർട്ടി - ബിജെപി ഔദ്യോഗിക ലയനം ഈ മാസം 13 ന് തിരുവനന്തപുരത്ത് നടക്കും. ലയന സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പുതുതായി എത്തുന്നവര്‍ക്ക് അംഗത്വം നൽകും. കേരള ജനപക്ഷം പാർട്ടിയുടെ 112 സംസ്ഥാന കമ്മിറ്റി അംഗങ്ങളും ലയന സമ്മേളനത്തിൽ ബിജെപി അംഗത്വം സ്വീകരിക്കും. ലയനം ജനപക്ഷം പാർട്ടിയുടെ ഏകാഭിപ്രായമായിരുന്നുവെന്നും പി.സി. ജോർജ് കോട്ടയത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടി പിരിച്ചുവിട്ട് ബിജെപിയില്‍ ലയിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. നൂറുശതമാനം ആത്മാർഥതയുള്ള ബിജെപി പ്രവർത്തകനായി താൻ മാറുമെന്നും പി.സി. ജോർജ് പറഞ്ഞു.