പ്രഗത്ഭരും സംഘടനകളും പാര്‍ട്ടിയുടെ ഭാഗമാകും; കോട്ടയം ബിജെപി ഓഫിസിലെത്തി പിസി ജോര്‍ജും മകന്‍ ഷോണും - പിസി ജോര്‍ജ് മകന്‍ ഷോൺ ജോർജ്
🎬 Watch Now: Feature Video
Published : Feb 3, 2024, 4:03 PM IST
കോട്ടയം : പിസി ജോര്‍ജും മകന്‍ ഷോൺ ജോർജും ബിജെപി ജില്ല കമ്മിറ്റി ഓഫിസിലെത്തി (PC George At BJP District Committee Office Kottayam). കോട്ടയം ജില്ല ബിജെപി ഓഫിസിൽ എത്തിയ ഇരുവരെയും ജില്ല പ്രസിഡന്‍റ് ലിജിന്‍ ലാൽ സ്വീകരിച്ചു. പിന്നാലെ, കൂടുതൽ പ്രഗത്ഭരും സംഘടനകളും ബിജെപിയുടെ ഭാഗമാകുമെന്ന് പി സി ജോർജിന്‍റെ പ്രതികരണം. തന്‍റെ ബിജെപി പ്രവേശനത്തിന് ശേഷം നിരവധി പേർ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം പാർട്ടിയുടെ ലയന സമ്മേളനം ഉടനുണ്ടാകും. ബിജെപിയുടെ പദയാത്രയുടെ ഭാഗമാകാൻ എല്ലാ ജനപക്ഷം പ്രവർത്തകരോടും നിർദേശിച്ചിട്ടുണ്ടെന്ന് പി സി ജോർജ് പറഞ്ഞു. ഇന്നു രാവിലെയായിരുന്നു നാഗമ്പടത്തെ ഓഫിസില്‍ ഇരുവരും എത്തിയത്. റബർ കർഷകരെ രക്ഷപ്പെടുത്താൻ ബിജെപി നടപടികൾ ഉടൻ ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭരണസാരഥ്യത്തിലേക്ക് കർഷക വിഷയത്തിലൂടെ ബിജെപി എത്തുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും ഷോൺ ജോർജ് പറഞ്ഞു. ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് പിസി ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.