'കെ മുരളീധരൻ നാളെ ബിജെപിയിലേക്ക് വരും, തൃശൂരിൽ സുരേഷ് ഗോപി വിജയിക്കും'; പത്മജ വേണുഗോപാൽ
🎬 Watch Now: Feature Video
തൃശൂർ: കെ മുരളീധരനും നാളെ ബിജെപിയിലേക്ക് പോകേണ്ടിവരുമെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ തന്നെ തോൽപ്പിച്ചതുപോലെ മുരളീധരനെയും കോൺഗ്രസുകാർ തോൽപ്പിക്കും. അങ്ങനെ സംഭവിച്ചാൽ അദ്ദേഹത്തിന് ബിജെപിയിലേക്ക് പോവുന്നത് ചിന്തിക്കേണ്ടിവരും (Padmaja Venugopal Says K Muraleedharan Will Join BJP). തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കരുത്തരായ നേതാക്കൾ പോലും ബിജെപിയിലേക്ക് വരുംമെന്നും തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമെന്നും പത്മജ പറഞ്ഞു. മുൻ ഡിസിസി പ്രസിഡന്‍റ് പണം തട്ടിയെന്നും തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധിയെ എത്തിക്കുന്നതിന് 28 ലക്ഷം രൂപ ആവശ്യപ്പെട്ടു വെന്നും പത്മജ കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ തൃശൂരിലെ മുരളീമന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകർ പത്മജയെ സ്വീകരിച്ചിരുന്നു. മുരളീമന്ദിരത്തിലെത്തിയ പത്മജയെ ബിജെപി പ്രവര്‍ത്തകര്‍ ഷാളണിയിച്ചായിരുന്നു സ്വീകരിച്ചത്. കരുണാകരന്‍റെ സ്‌മൃതികുടീരവും പത്മജ സന്ദര്‍ശിച്ചിട്ടുണ്ട്. അതേസമയം പത്മജ വേണുഗോപാൽ മാര്‍ച്ച് 7നായിരുന്നു ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കളിൽ നിന്നുള്ള അവഗണന മൂലം പത്മജ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.