ഓണത്തിമിര്‍പ്പിലേക്ക് മലയാളികള്‍; ശക്തന്‍റെ മണ്ണില്‍ നാലോണ നാളിൽ പുലിക്കൂട്ടമിറങ്ങും - Puli Kali 2024
Published : Sep 6, 2024, 5:14 PM IST
തൃശൂർ : ഇന്ന് അത്തം തുടങ്ങി, ഇനി തൃശൂരിൽ പുലിക്കളിയുടെ കാലമാണ്. പുലിക്കളിക്ക് ഇന്ന് കൊടിയേറ്റം നടന്നു. നടുവിലാൽ ജംഗ്ഷനിൽ ഇന്ന് രാവിലെ 10 മണിയോടെ തൃശൂർ കോർപ്പറേഷൻ മേയർ എംകെ വർഗീസ് പുലിക്കളി കൊടിയേറ്റം നിർവഹിച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
മറ്റ് ജനപ്രതിനിധികളും, പുലികളി സംഘം ഭാരവാഹികളും സ്ഥലത്തെത്തിയിരുന്നു. നാലോണ നാളിൽ വൈകുന്നേരമാണ് പൂരനഗരിയിൽ പുലിക്കൂട്ടമിറങ്ങുക. കേരളത്തിന്‍റെ തനത് കലാരൂപമായ പുലിക്കളി തൃശൂരിന്‍റെ ഓണാഘോഷങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്.
കടുവക്കളി എന്നും ഇതു അറിയപ്പെടുന്നുണ്ട്. തൃശൂരിലെ പുലിക്കളിക്ക് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചമയങ്ങളോടെ അരമണി കിലുക്കി ഉടുക്കിന്‍റെയും തകിടിന്‍റെയും വാദ്യഘോഷത്തോടെ നഗരത്തിലേക്ക് നൃത്ത ചുവടുവെച്ചിറങ്ങുന്ന പുലിക്കൂട്ടത്തെയും വേട്ടക്കാരെയും കാണാൻ ആയിരങ്ങളാണ് ശക്തൻ്റെ തട്ടകത്തിലെത്തുക.