വസ്‌ത്രക്കടയിൽ മോഷണം; പണം കിട്ടാത്ത നിരാശയിൽ വസ്‌ത്രങ്ങൾ മോഷ്‌ടിച്ച് പ്രതി; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - വസ്‌ത്രക്കടയിൽ മോഷണം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 28, 2024, 10:54 PM IST

മലപ്പുറം: നിലമ്പൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ മോഷണം. ശനിയാഴ്ച്ച പുലർച്ചെ വെളിയംതോട് പുരുഷൻമാരുടെ വസ്ത്രങ്ങൾ വിൽപ്പന നടത്തുന്ന കടയിലാണ് സംഭവം. പണം കിട്ടാത്ത നിരാശയിൽ ജീൻസും ഷർട്ടും എടുത്താണ് മോഷ്‌ടാവ് കടന്നു കളന്നു കളഞ്ഞത്. ശനിയാഴ്‌ച പുലർച്ചെ 3.28 നും 4.02 നും ഇടയിലായി സ്ഥാപനത്തിൻ്റെ പുട്ടുപൊളിച്ച് അകത്തു കയറിയ പ്രതി മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. മുഖം മറച്ച് എത്തിയ മോഷ്‌ടാവ് സി സി ടി വി യിലേക്ക് ഇടയ്‌ക്കിടെ നോക്കുന്നുണ്ട്. പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്‌ടാവ് പണം കണ്ടെത്താൻ ശ്രമം നടത്തി. എന്നാൽ പണം ഇല്ലെന്ന് മനസിലായതോടെ ജീൻസും ഷർട്ടും എടുത്ത് മടങ്ങുന്നകയായിരുന്നു. കടയിൽ 20 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കടയുടമ റഫീഖ് പറഞ്ഞു. മോഷണം നടന്നതായി മനസിലാക്കിയ റഫീഖ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. നിലമ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം വെളിയംതോട് മോളിക്കുട്ടി ജങ്‌ഷൻ മയ്യംന്താനി റോഡിൽ വീട്ടിമലക്കുന്ന് ഭാഗത്തെ കടയിലും പൂട്ടുപൊളിച്ച് മോഷണശ്രമം നടന്നിട്ടുണ്ട്. മാസങ്ങൾക്കു മുൻപ് നിലമ്പൂർ മിനർവ പടിയിൽ ബേക്കറിയിലും ദന്താശുപത്രിയിലും കവർച്ച നടന്നിരുന്നു. സമീപ പ്രദേശങ്ങളിലെ മോഷണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് മോഷണം വ്യാപിക്കുന്നതിനാൽ വ്യാപാരികൾ ആശങ്കയിലാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.