എംവി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു തത്സമയം - cpm state secretary mv govindan
🎬 Watch Now: Feature Video
Published : Mar 15, 2024, 3:12 PM IST
|Updated : Mar 15, 2024, 3:38 PM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളെ കാണുന്നു. നാളെ ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളെ കാണുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിന്‍റെ വെളിപ്പെടുത്തലുകൾക്കും വിഡി സതീശന്‍റെ ആരോപണങ്ങൾക്കും സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെ പങ്കാളിയാക്കാൻ സിപിഎം നീക്കം നടക്കുന്നതായി ആരോപണമുയർന്നിരുന്നു. ഇക്കാര്യത്തിലും ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ പ്രചാരണത്തിന് എത്തുന്ന സാഹചര്യത്തില്‍ ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നതിനെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിക്കും. എല്‍ഡിഎഫില്‍ നിന്നും നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ അവകാശവാദത്തിനും എംവി ഗോവിന്ദൻ ഇന്ന് മറുപടി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൗരത്വ ഭേദഗതി നിയമം വോട്ട് ലക്ഷ്യം വെച്ചുള്ള വർഗീയ ഇടപെടലിന്‍റെ ഭാഗമെന്നും ബി ബിജെപിയും കോൺഗ്രസ്സും പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാൻ കഴിയില്ലെന്ന് ഒരു പോലെ പറയുന്നുവെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.
Last Updated : Mar 15, 2024, 3:38 PM IST