മാവേലിക്കര എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാല നാമനിർദ്ദേശ പത്രിക സമർപ്പിച്ചു - Baiju Kalasala Submitted nomination - BAIJU KALASALA SUBMITTED NOMINATION
🎬 Watch Now: Feature Video
Published : Apr 4, 2024, 8:17 PM IST
ആലപ്പുഴ: മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാല നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയും ചെങ്ങന്നൂർ ആർഡിഒയുമായ ജി നിർമ്മൽ കുമാർ മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ, നേതാക്കന്മാരായ വി കൃഷ്‌ണ കുമാർ, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതി, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി എസ് ജ്യോതിസ്, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ഷാദി രാഘവന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്‍റ് ടി. അനിയപ്പന്‍, അഡ്വക്കേറ്റ് പന്തളം പ്രതാപന്‍, രാജി പ്രസാദ്, രാധാകൃഷ്‌ണ മേനോന്‍, ബി കൃഷ്‌ണകുമാര്‍, ഗോപന്‍ ചെന്നിത്തല, ജി ഗോപിനാഥ്, സജു ഇടക്കല്ലില്‍, ജി ശ്യാംകൃഷ്‌ണന്‍, ഗീത അനില്‍, കലാ രമേശ്, പ്രമോദ് കാരയ്‌ക്കാട്, സതീഷ് കൃഷ്‌ണന്‍, അനീഷ് മുളക്കുഴ, അജി ആര്‍ നായര്‍, രമേശ് പെരിശ്ശേരി, ശ്രീജ പത്മകുമാര്‍, പി എസ് മോഹന്‍ കുമാര്‍, സുഭാഷ് പട്ടാഴി തുടങ്ങിയ നേതാക്കന്മാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ എൻഡിഎ സ്ഥാനാർത്ഥി ബൈജു കലാശാലക്കൊപ്പം ഉണ്ടായിരുന്നു.