ബസിൽ യുവതികളെ ശല്യം ചെയ്‌ത യുവാവ് അറസ്റ്റിൽ

By ETV Bharat Kerala Team

Published : Jan 29, 2024, 7:40 PM IST

thumbnail

മലപ്പുറം: ബസിൽ യുവതികളെ ശല്യം ചെയ്‌തയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. മലപ്പുറം പൂക്കോട്ടുംപാടം നിലമ്പൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. ബസ് മുകട്ടയിൽ എത്തിയപ്പോഴാണ് യുവാവ് ബസിൽ ഉണ്ടായിരുന്ന യുവതികളെ ശല്യം ചെയ്‌തത്. ഇതോടെ നാട്ടുകാരും യുവതിയുടെ ബന്ധുക്കളും ചേർന്ന് യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതികളെ ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ബസിലുള്ള യാത്രക്കാർ എതിർത്തിരുന്നു. എന്നാൽ ഇയാൾ ശല്യം ചെയ്യുന്നത് തുടർന്നതോടെ യുവതികളിൽ ഒരാൾ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വിവരമറിഞ്ഞ് എത്തിയ ബന്ധുക്കൾ ബസ് തടയുകയായിരുന്നു. നിലമ്പൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ചേർന്ന് ബസ് തടഞ്ഞത്. തുടർന്ന് യുവാവിനെ ബസിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിൽ എൽപ്പിച്ചു. യുവതികളുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. പ്രതിയായ യുവാവിന് ക്രിമിനൽ പശ്ചാത്തലമുള്ളതായാണ് പൊലീസ് നൽകുന്ന വിവരം. ഇതിന് മുൻപ് എ ടി എം കുത്തി തുറന്ന കേസിലും ഇയാൾ പ്രതിയാണ്.
 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.