ഇടുക്കിയിൽ സീറ്റ് ഉറപ്പിച്ച് ഡീൻ കുര്യാക്കോസും ജോയ്‌സ് ജോർജും; എൻഡിഎയിൽ ബിഡിജെഎസിന് തന്നെ സാധ്യത - ഡീൻ കുര്യാക്കോസ്
🎬 Watch Now: Feature Video
Published : Feb 21, 2024, 7:47 PM IST
|Updated : Feb 21, 2024, 9:54 PM IST
ഇടുക്കി: ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും ഇടുക്കിയിൽ സീറ്റ് ഉറപ്പിച്ച് ഡീൻ കുര്യാക്കോസും ജോയ്‌സ് ജോർജും. യു ഡി എഫിന്‍റെ ഉരുക്ക് കോട്ടയായ ഇടുക്കിയിൽ 2014 ലെ അട്ടിമറി ആവർത്തിയ്ക്കാൻ തയ്യാറെടുക്കുകയാണ് എൽ ഡി എഫ്. എന്നാൽ യു ഡി എഫ് ആവട്ടെ കഴിഞ്ഞ തവണത്തെ മികച്ച വിജയം ആവർത്തിയ്ക്കാനുള്ള ഒരുക്കത്തിലാണ്. വിജയ പ്രതീക്ഷയിലാണ് ഇരു മുന്നണികളും. എൻ ഡി എ യിൽ ബി ഡി ജെ എസ് നു തന്നെയാണ് സീറ്റ് സാധ്യത. കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റവും നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങളും വിജയം സമ്മാനിയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. 2014 എൽ ഡി എഫ് പിന്തുണയിൽ ഹൈറേഞ്ച് സംരക്ഷണ സ്ഥാനാർതിയായി മത്സര രംഗത്ത് എത്തിയ ജോയിസ്, ഡീൻ കുര്യാകോസിനെ അട്ടിമറിച്ച് മണ്ഡലം ഇടത് പാളയത്തിൽ എത്തിച്ചു. എന്നാൽ 2019 ഇൽ ഒരു ലക്ഷത്തി ഏഴുപത്തി ഒരായിരത്തി അൻപതി മൂന്ന് വോട്ടിന്‍റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മണ്ഡലം, ഡീൻ തിരിച്ചു പിടിച്ചു. കഴിഞ്ഞ തവണ ബി ഡി ജെ എസിലൂടെ ഭേതപെട്ട പ്രകടനം നടത്താൻ എൻ ഡി എ യ്‌ക്കും സാധിച്ചു. ഇടുക്കിയിലെ അഞ്ചും എറണാകുളത്തെ രണ്ടും ഉൾപ്പടെ ഏഴ് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ലോക സഭ മണ്ഡലത്തിലെ അഞ്ച് മണ്ഡലങ്ങളും നിലവിൽ ഇടതിനൊപ്പമാണ്. എങ്കിലും കലങ്ങളായി ഒപ്പം നിൽക്കുന്ന ഇടുക്കി ഇത്തവണയും തുണകുമെന്നാണ് വലത് ക്യാമ്പ് കരുതുന്നത് . 2014 ഇൽ അട്ടിമറി സമ്മാനിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞെങ്കിലും കേരള കോൺഗ്രസ് എത്തിയത് തുണയാകുമെന്നാണ് ഇടത് ക്യാമ്പിന്‍റെ പ്രതിക്ഷ. കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ മത്സരം കടുത്തതാകുമെന്നാണ് സൂചന.