ആക്രമണങ്ങൾ തുടർക്കഥയായിട്ടും ചെറുവിരൽ അനക്കീനാവാതെ വനംവകുപ്പ് - വനംവകുപ്പിനെ രൂക്ഷമായി കിസാൻ സഭ - Forest Department

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 4, 2024, 10:35 PM IST

ഇടുക്കി : കാട്ടാനയാക്രമണത്തിൽ വനം വകുപ്പിനെ രൂക്ഷമായി വിമർശിച്ച് സി പി ഐയുടെ കർഷക സംഘടനയായ കിസാൻ സഭ സംസ്ഥാന നേതൃത്വം (Wild Elephant Attack ; Kisan Sabha Against The Kerala Forest Department). കഴിഞ്ഞ അറുപത് ദിവസത്തിനുള്ളിൽ അഞ്ചു പേരുടെ ജീവനാണ് ഇടുക്കിയിൽ കാട്ടാനക്കലിയിൽ ഇല്ലാതായത് ( Idukki Wild Elephant Attack ). ആക്രമണങ്ങൾ തുടർക്കഥയായിട്ടും ചെറുവിരൽ അനക്കുവാൻ പോലും വനംവകുപ്പിന് ആവുന്നില്ല. നിരുത്തരവാദപരമായ ഇടപെടലുകൾ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നും കിസാൻ സഭ  സംസ്ഥാന വൈസ് പ്രസിഡന്‍റ് മാത്യു വർഗീസ് ആവശ്യപ്പെട്ടു. മനുഷ്യജീവന്  യാതൊരു വിലയുമില്ലാതെയാണ് അധികാരികൾ എല്ലാം നോക്കി കാണുന്നത്. ഇടുക്കിയിലെ ജനങ്ങളെ രക്ഷിക്കാൻ ഈ സർക്കാറിന്‍റെ  നടപടി എന്താണ്  എന്ന് അദ്ദേഹം ചേദിച്ചു. വനംവകുപ്പ് മന്ത്രി കലക്‌ടറെ വിളിച്ച് പറഞ്ഞെങ്കിലും ഒന്നുമായില്ല. ഫോറസ്‌റ്റ് ഉദ്യോഗസ്ഥരുടെ തോന്നിവാസമാണ് ഇപ്പോൾ നടക്കുന്നത് അവർ ജനവാസ മേഖലയെ കാടാക്കി മാറ്റാൻ നോക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.