നിർമാണ പ്രവർത്തനങ്ങളുടെ ബില്‍ മാറിക്കിട്ടുന്നില്ല ; സംസ്ഥാനത്തെ കരാർ മേഖല പ്രതിസന്ധിയിൽ - കരാർ മേഖല കേരളം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 26, 2024, 10:12 AM IST

ഇടുക്കി : സംസ്ഥാനത്തെ കരാർ മേഖല (Kerala Contract Sector) വലിയ പ്രതിസന്ധിയിൽ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ ചെറുകിട കരാർ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ ഒൻപത് മാസക്കാലമായി നിർമാണ പ്രവർത്തനങ്ങളുടെ ബില്‍ (construction works bill) മാറിക്കിട്ടാത്തത് കരാർ മേഖലയെ സാമ്പത്തികമായി തകർത്തിരിക്കുകയാണ്. കരാർ മേഖലയിലെ കുടിശ്ശിക എത്രയും വേഗം തീര്‍ത്തില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് കരാറുകാരും തൊഴിലാളികളും പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ റോഡ്, പാലം, മറ്റ് കെട്ടിട നിർമാണങ്ങള്‍ തുടങ്ങിയ പ്രവർത്തനങ്ങൾക്കാവശ്യമായ അവശ്യ വസ്‌തുക്കള്‍ കിട്ടാത്തതുമൂലം നിർമാണ പൂർത്തീകരണത്തിന് കാലതാമസം നേരിടുന്നു. കരാർ മേഖലയിലെ പ്രതിസന്ധി മൂലം പല ചെറുകിട കരാറുകാരും ഈ മേഖല ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിയേണ്ട അവസ്ഥയിലാണെന്നും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് കരാറുകാർ ആവശ്യപ്പെടുന്നത്. ചെയ്‌തുതീർത്ത നിർമാണ പ്രവൃത്തികളുടെ തുക ലഭിക്കാത്തത് മൂലം മറ്റ് കരാറുകൾ ഏറ്റെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ഈ രംഗത്തെ കരാറുകാർ പറയുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.