പിസി ജോർജ് ബിജെപിയിലേക്ക് ; 'ജനപക്ഷം സെക്യുലര്‍ ഒന്നടങ്കം ചേരും' - Janapaksham
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/30-01-2024/640-480-20622729-thumbnail-16x9-pc-george.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 30, 2024, 10:43 AM IST
|Updated : Jan 30, 2024, 11:25 AM IST
കോട്ടയം: പി സി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്യുലര്‍ പാർട്ടി ഒന്നടങ്കം ബിജെപിയിൽ ചേരുമെന്ന് പി സി ജോർജ് പറഞ്ഞു(P C George to BJP). ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി അംഗത്വം സീകരിക്കാനാണ് തീരുമാനം. രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്‌ചവയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണ നൽകുന്നതിനാണ് ബിജെപിയിൽ ചേരുന്നതെന്ന് പി സി ജോർജ് പറഞ്ഞു(Janapaksham). ബി ജെ പി അംഗത്വം സ്വീകരിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം എടുത്തെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതായും പി സി ജോർജ് വ്യക്തമാക്കി. താൻ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ബിജെപി തീരുമാനിക്കുമെന്നും പി സി ജോർജ് പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും. ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേസമയം മുന്നണി എന്ന നിലയില്‍ സഹകരിക്കണോ ജനപക്ഷം പിരിച്ചുവിട്ട ശേം ബിജെപിയില്‍ അംഗത്വമെടുക്കണോ എന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.