'ഇടുക്കിയില്‍ സിപിഎമ്മിന്‍റെ ഓഫീസുകള്‍ കയ്യേറ്റ ഭൂമിയില്‍' ; തിരിച്ചടിച്ച് കോണ്‍ഗ്രസ് - Mathew Kuzhalnadan Case
🎬 Watch Now: Feature Video
Published : Jan 31, 2024, 1:05 PM IST
ഇടുക്കി : മാത്യു കുഴല്‍നാടനെതിരെ ആരോപണമുന്നയിച്ച ഇടുക്കിയിലെ സിപിഎം ജില്ലാസെക്രട്ടറി സി.വി വര്‍ഗീസിന് മറുപടിയുമായി കോൺഗ്രസ് നേതൃത്വം. മാത്യു കുഴൽനാടന്‍റേത് കയ്യേറ്റ ഭൂമിയാണെങ്കിൽ, സിപിഎമ്മിന്‍റെ ജില്ലയിലെ ഒട്ടുമിക്ക ഓഫീസുകളും കയ്യേറ്റ ഭൂമിയിലാണ് നിലനില്‍ക്കുന്നതെന്ന് കെപിസിസി മീഡിയ വക്താവ് സേനാപതി വേണു ആരോപിച്ചു (Congress leader senapathi venu). സിപിഎം നടത്തുന്നത് നിന്ദ്യമായതും നെറികെട്ടതുമായ രാഷ്ട്രീയമാണ്. മാത്യു കുഴൽനാടനെ വിമര്‍ശിക്കുന്നവര്‍ ആദ്യം തങ്ങള്‍ കൈയേറിയ ഭൂമി ഒഴിഞ്ഞുനല്‍കണം. ശാന്തൻപാറ, മൂന്നാർ എന്നിവിടങ്ങളിലെ ഭൂമി കൃഷി ആവശ്യത്തിന് നൽകിയിട്ടുള്ളതാണ്. അവിടങ്ങളിലെ പാർട്ടി ഓഫീസുകൾ പൊളിച്ചുമാറ്റണം. കൂടാതെ ബൈസൺ വാലിയില്‍ സർക്കാർ പുറമ്പോക്കിലുളള ഓഫീസും പൊളിച്ചുമാറ്റണം. 20 ഏക്കറില്‍ പട്ടയം പോലുമില്ലാത്ത സ്ഥലത്താണ് സിപിഎം പാര്‍ട്ടി ഓഫീസ് പണിതിരിക്കുന്നത്. മാത്യു കുഴല്‍നാടന് ബാധകമായ നിയമം സിപിഎമ്മിനും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു കുഴൽനാടന്‍റെ നേരെ ഇപ്പോൾ സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന ഹാലിളക്കം അത് ജില്ലയിലെ പട്ടയം ഇല്ലാത്ത കർഷകർക്കെതിരെയാണെന്നും സേനാപതി വേണു കുറ്റപ്പെടുത്തി. എല്ലാക്കാലത്തും സിപിഎം ഇടുക്കിയിലെ കര്‍ഷകര്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ഈ രീതിയിലുള്ള കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടത് കര്‍ഷകര്‍ തന്നെയാണെന്നും അദ്ദേഹം അറിയിച്ചു.