ജീവനിൽ പേടിച്ച് മലമുകളിലേക്ക് നോക്കി ; മലമുകളില്‍ നിന്ന് ജനവാസ മേഖലയിലേയ്ക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണു - huge rock fell to residential area

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 5, 2024, 9:13 PM IST

ഇടുക്കി : ഇടുക്കി കട്ടപ്പനയില്‍ മലമുകളില്‍ നിന്ന് ജനവാസ മേഖലയിലേയ്ക്ക് കൂറ്റന്‍ പാറ അടര്‍ന്ന് വീണു. മൂന്ന് കുടുംബങ്ങളെ മാറ്റി പാര്‍പിച്ചു. കൂടുതല്‍ പാറകഷ്‌ണങ്ങള്‍ അടര്‍ന്ന് താഴേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ഇവിടുത്തെ താമസക്കാർ.  ഇവിടെ നിരവധി വീടുകളാണ് ഉള്ളത്. ഇത്രയും വീടുകളിലെ ആളുകൾ ജീവനിൽ ഭയന്ന് കഴിയുകയാണ് ( a Huge Rock Fell From The Top of The Hill Into The Residential Area in Kattappana,). കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ്  കട്ടപ്പന കുന്തളം പാറയില്‍ വലിയ ശബദ്ധത്തോടെ വീടുകളുള്ള ഭാഗത്തേക്ക് പാറ  പതിച്ചത്. നാട്ടുകാരെല്ലാം വന്നെങ്കിലും എല്ലാവർക്കും പേടി കാരണം അവിടെ അധികം നിൽക്കാൻ കഴിഞ്ഞില്ല. ഇനിയും വീഴുമോ എന്ന് ആശങ്കയായിരുന്നു അവർക്ക്. സമീപത്തെ മലമുകളില്‍ നിന്നാണ്  പാറ കഷ്‌ണം അടര്‍ന്ന് വീണത്. ഇതിന് മുൻപ് ചെറിയ പാറക്കഷണങ്ങൾ മലമുകളിൽ നിന്ന് താഴോട്ട് പതിച്ചിരുന്നു. മലയുടെ രണ്ട് ഭാഗങ്ങളിലായി പാറമടകളും പ്രവർത്തിക്കുന്നുണ്ട്.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.