അവധിദിനങ്ങള്‍ക്ക് വിട; രാജ്‌കോട്ടില്‍ പരിശീലനം ആരംഭിച്ച് ഇംഗ്ലണ്ട് - ഇന്ത്യ vs ഇംഗ്ലണ്ട്
🎬 Watch Now: Feature Video
Published : Feb 13, 2024, 12:27 PM IST
|Updated : Feb 13, 2024, 12:47 PM IST
രാജ്‌കോട്ട്: ഇന്ത്യയ്‌ക്ക് എതിരായ മൂന്നാം ടെസ്റ്റിനുള്ള (India vs England) ഒരുക്കങ്ങള്‍ ആരംഭിച്ച് ഇംഗ്ലണ്ട്. വിശാഖപട്ടം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ അബുദാബിയില്‍ അവധി ആഘോഷിക്കാനായി പറന്ന ഇംഗ്ലീഷ് ടീം നിലവില്‍ ഇന്ത്യയില്‍ തിരിച്ചെത്തി പരിശീനം തുടങ്ങിയിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് ടീം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിയിടാന്‍ ബെന്‍ സ്റ്റോക്‌സിനും (Ben Stokes) സംഘത്തിനും കഴിഞ്ഞിരുന്നു.ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ ഇംഗ്ലണ്ടും ഇന്ത്യയും 1-1ന് ഒപ്പത്തിനൊപ്പമാണ്. ഫെബ്രുവരി 15-ന് രാജ്‌കോട്ടിലാണ് മൂന്നാം ടെസ്റ്റ് വിജയിക്കുക.
സ്‌പിന്‍ പിച്ചാണ് രാജ്‌കോട്ടില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. സ്റ്റാര്‍ സ്‌പിന്നര്‍ ജാക്ക് ലീച്ച് (Jack Leach) ഇല്ലാതെയാണ് ഇംഗ്ലണ്ട് രാജ്‌കോട്ടില്‍ ഇറങ്ങുന്നത്. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ ജാക്ക് ലീച്ചിന് വിശാഖപട്ടണത്ത് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
പരിക്ക് മാറി രാജ്‌കോട്ടില്‍ താരം ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ താരം പരമ്പരയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അബുദാബിയില്‍ അവധി ആഘോഷത്തിന് ശേഷം തുടര്‍ ചികിത്സയ്‌ക്കായി താരം നാട്ടിലേക്ക് തിരികെ പറന്നിട്ടുണ്ട്.
ALSO READ: മൂന്നാം ടെസ്റ്റിന് രാഹുലില്ല; പകരമെത്തുന്നത് ലഖ്‌നൗവിലെ സഹതാരം- റിപ്പോര്‍ട്ട്