6 വയസുകാരന്‍ മരിച്ച സംഭവം; ആശുപത്രിയിലേക്ക് ഡിവൈഎഫ്‌ഐ-എസ്‌എഫ്‌ഐ പ്രതിഷേധം, മാര്‍ച്ചില്‍ സംഘര്‍ഷം - മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍
🎬 Watch Now: Feature Video
Published : Feb 3, 2024, 4:36 PM IST
പത്തനംതിട്ട: അനസ്‌തീഷ്യ നല്‍കിയതിലെ പിഴവ് കാരണം ആറ് വയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മാര്‍ത്തോമ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് എസ്‌എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. റാന്നി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐക്ക് പരിക്ക്. പ്രതിഷേധിച്ചെത്തിയ പ്രവര്‍ത്തകരെ ആശുപത്രിക്ക് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസെത്തി പ്രവര്‍ത്തകരെ തടയുകയായിരുന്നു. ഇതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ പരിക്കേറ്റ എഎസ്‌ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് (ഫെബ്രുവരി 3) സ്‌കൂളില്‍ വീണ് പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി ആരോണ്‍ വി. വര്‍ഗീസ് മരിച്ചത്. അനസ്‌തീഷ്യ നല്‍കിയതിലെ പിഴവാണ് കുട്ടി മരിക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ആശുപത്രിയില്‍ വച്ച് ആരോഗ്യ സ്ഥിതി വഷളായ കുട്ടിയെ ഇന്നലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. ആരോണിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാങ്കമൺ ഗവ. എൽപി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ആശുപത്രിയിലെത്തി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം.