കെ മുരളീധരന് തൃശൂരിലേക്ക് സ്വാഗതം, റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി പ്രവര്‍ത്തകര്‍ - K Muraleedharan in Thrissur
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/640-480-20943637-thumbnail-16x9-muraleedharan.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Mar 9, 2024, 4:32 PM IST
തൃശൂര്‍: കെ മുരളീധരന് ഡിസിസിയുടെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വീകരണം നല്‍കി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി തൃശൂരിലെത്തിയ കെ മുരളീധരന് ഡിസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വലമായ സ്വകരണം നല്‍കി. ഉച്ചയോടെ ട്രെയിനിറങ്ങിയ കെ മുരളീധരനെ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂര്‍, ടിഎന്‍ പ്രതാപന്‍ എംപി എന്നിവരുടെ നേതൃത്വത്തില്‍ തിങ്ങിനിറഞ്ഞ നൂറുകണക്കിന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് സ്വീകരിച്ചത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന് പുറത്ത് സജ്ജമാക്കിയ തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയും നടന്നു. ടിഎന്‍ പ്രതാപന്‍ എംപി, ജോസ് വള്ളൂര്‍, എം പി വിന്‍സെന്‍റ് എന്നിവരും കെ മുരളീധരനൊപ്പം വാഹനത്തിലുണ്ടായിരുന്നു. തൃശൂരിൽ സിറ്റിങ് എംപി ടി എൻ പ്രതാപനു പകരമാണ് കെ മുരളീധരനെ സ്ഥാനാർഥി പട്ടികയിൽ കൊണ്ടുവന്നത്. പ്രതാപനെ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. വടകരയിൽ നിന്ന് മുരളീധരൻ മാറുന്നതിനാല്‍ ഷാഫി പറമ്പിൽ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരിക്കും. ബിജെപിയുടെ സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കുന്നിടത്ത് കെ മുരളീധരനെ കൊണ്ടുവന്നത് കരുത്തുറ്റ സ്ഥാനാർഥിയെന്ന നിലയിലാണ്.