പാർട്ടി ഓഫിസ് നിർമാണത്തിന് എന്‍ഒസി നിഷേധിച്ചു; വിശദീകരണവുമായി സി വി വർഗീസ് - സി വി വർഗീസ്
🎬 Watch Now: Feature Video
Published : Jan 27, 2024, 10:11 PM IST
ഇടുക്കി: ശാന്തൻപാറ സി പി എം പാർട്ടി ഓഫിസ് നിർമാണത്തിന് എന്‍ ഒ സി നിഷേധിച്ച നടപടിയിൽ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി സി വി വർഗീസ് (CV Varghese About Denying NOC). നിയമവിരുദ്ധമായി ഒരു പ്രവർത്തനവും നടത്തുന്ന പാർട്ടി അല്ല (Construction Of Santhanpara Party Office). നിയമപരമായും രാഷ്ട്രീയമായും വിഷയത്തെ നേരിടും. തങ്ങൾ ഭൂമി കയ്യേറിയിട്ടില്ല, മാത്യു കുഴൽ നാടന്‍റെ കയ്യേറ്റത്തെ ന്യായീകരിക്കാൻ ഉയർത്തിക്കൊണ്ടുവന്ന വിവാദം. റോഡ് വികസനത്തിനുവേണ്ടി പൊളിച്ചുകൊടുത്ത പാർട്ടി ഓഫിസ് പുനർ നിർമ്മിക്കുകയാണ് ചെയ്യുന്നത്. ഇത് കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് എൻ ഒ സിക്ക് അപേക്ഷ നൽകിയത്. എൻ ഒ സി നിഷേധിച്ചതിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. സി പി എം ഭൂമി കയ്യേറി എന്നത് രാഷ്ട്രീയമായ ആക്രമണം. രാഷ്ട്രീയ ആക്രമണത്തിനെതിരെ വസ്‌തുതകൾ നിരത്തി കൊണ്ട് ജനങ്ങളോട് പറയും. സി പി എം ഓഫിസ് മാത്രമല്ല ജില്ലയിലെ നിരവധി നിർമ്മാണങ്ങൾ ഇപ്പോൾ നിയമവിരുദ്ധമാണ്. ഭൂ നിയമഭേദഗതി നിലവിൽ വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.