ശാന്തൻപാറ സിപിഎം ഓഫിസിന്‍റെ സംരക്ഷണഭിത്തി പൊളിച്ചുനീക്കി ; നടപടി കലക്‌ടറുടെ നിര്‍ദേശത്തില്‍ - CPM Office Protective wall removed

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 30, 2024, 8:20 AM IST

ഇടുക്കി: സിപിഎം ശാന്തൻപാറ ഓഫിസ് നിർമ്മാണവും സംരക്ഷണ ഭിത്തിയും ഏറെ വിവാദങ്ങൾക്ക് ഇടനൽകിയിരുന്നു. ഹൈക്കോടതി നിർമ്മാണ വിലക്കേർപ്പെടുത്തുകയും കഴിഞ്ഞ ദിവസം റവന്യൂവകുപ്പ് അനുമതി നിഷേധിക്കുകയും ചെയ്‌തിരുന്നു. ഓഗസ്റ്റ് 22 നാണ് റവന്യൂവകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് (CPM Office Santhanpara ) നിർമ്മാണം നടത്തുന്ന വിവരം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത് . തുടർന്ന് നിർമ്മാണം നിർത്തിവയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ അന്ന് രാത്രി തന്നെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ഇതോടെ, കോടതി ഇടപെട്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നും മറിച്ചായാല്‍ ഭൂമിയുടെ ഉടമസ്ഥനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സിപിഎം ജില്ല സെക്രട്ടറി സി.വി.വർഗീസിന്‍റെ ഉടമസ്ഥതയിലാണ് ഓഫീസ് സ്ഥിതിചെയ്യുന്ന ഭൂമി. നിർമ്മാണ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം 2 മാസം മുൻപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ കോടതി ജില്ല കലക്‌ടർക്ക് നിർദ്ദേശം നൽകി. സിപിഎം കലക്‌ടർക്ക്  എൻഒസിക്കുള്ള അപേക്ഷ നൽകിയിരുന്നു. എന്നാൽ നിയമലംഘനം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിൽ കലക്‌ടർ എൻഒസി നിഷേധിച്ചു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് ഭൂമി കൈയേറി സംരക്ഷണ ഭിത്തി കെട്ടിയതായി റവന്യൂവകുപ്പ് കണ്ടെത്തി. അത് പൊളിച്ചുമാറ്റണമെന്ന് കലക്‌ടർ നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കി പണിത സംരക്ഷണഭിത്തി പൂർണമായും പൊളിച്ചുനീക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.