'രാജ്യത്തെ മത രാഷ്‌ട്രമാക്കാന്‍ നീക്കം, പ്രചരിപ്പിക്കുന്നത് കെട്ടുകഥകള്‍': പിണറായി വിജയന്‍ - മുഖ്യമന്ത്രി പിണറായി വിജയന്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/09-02-2024/640-480-20707284-thumbnail-16x9-pinaray.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 9, 2024, 1:12 PM IST
കാസർകോട് : രാജ്യത്തെ മത രാഷ്‌ട്രമാക്കാനുള്ള നീക്കമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുക്തിക്കും ശാസ്‌ത്രത്തിനും അധീതമായി കെട്ടുകഥകള്‍ പ്രചരിപ്പിക്കാന്‍ ശ്രമം നടക്കു എന്നും അദ്ദേഹം. കാസർകോട് കേരള ശാസ്ത്ര കോൺഗ്രസ് ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടനയില്‍ അനുശാസിക്കുന്നത് പോലെ ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്‍റെയും കടമയാണ്. അത്തരം കാഴ്‌ചപ്പാടുകളെല്ലാം കാറ്റില്‍ പറത്തിയാണ് രാജ്യത്തെ മതരാഷ്‌ട്രമാക്കാനുള്ള ശ്രമം നടക്കുന്നത്. യുക്തി ചിന്തകൾക്ക് പകരം കെട്ടുകഥകൾക്ക് പ്രാമുഖ്യം നല്‍കാന്‍ ചിലർ ബോധപൂർവം ശ്രമിക്കുകയാണ്. ഭരണഘടന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വരെ അതിന് നേതൃത്വം നല്‍കുന്ന ദൗർഭാഗ്യകരമായ കാഴ്‌ചയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ മുന്നോട്ട് പോകേണ്ട കാലമാണിത്. ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് ഇതുവരെ നടത്തിയിട്ടില്ല. അത് നടത്തുമെന്ന് ഒരു ഉറപ്പുമില്ല. അതാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യം. സമൂഹത്തിൽ ശാസ്ത്ര ബോധവും യുക്തി ചിന്തയും വളർത്തണം. ഗവേഷണത്തിന് നല്ല പ്രോത്സാഹനം നൽകുന്ന രാജ്യമല്ല നമ്മുടേത്. രാജ്യത്ത് ഗവേഷണത്തിന് അനുവദിക്കുന്ന തുക അശാസ്ത്രീയമായ കാര്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. എന്നാൽ കേരളം അതിന് മാതൃകയാണ്. ഗവേഷണത്തിന് സംസ്ഥാനം കൂടുതൽ പ്രോത്സാഹനം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.