thumbnail

കക്കാടംപൊയിലിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു

By ETV Bharat Kerala Team

Published : Feb 18, 2024, 10:18 PM IST

മലപ്പുറം: കക്കാടംപൊയിൽ എസ് വളവിന് സമീപത്തു ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു  (car caught fire in Kakkadampoyil). ഓടിക്കൊണ്ടിരിക്കുന്ന ഡസ്റ്റർ കാറിനാണ് തീ പിടിച്ചത്. ആർക്കും പരിക്കുകൾ ഇല്ല. കാർ പൂർണ്ണമായി കത്തി നശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. എച്ച് ടി ലൈനിനു ചുവട്ടിൽ വച്ചാണ് കാറിന് തീ പിടിച്ചത്. രണ്ട് ദിവസം മുൻപ് (16.02.2024) മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന മറ്റോരു കാറും പൂർണമായി കത്തി നശിച്ചിരുന്നു. നിസാൻ ടെറാനോ കാറാണ് കത്തി നശിച്ചത്. സംഭവത്തിൽ തലനാരിഴയ്ക്കാണ് ഡ്രൈവർ രക്ഷപ്പെട്ടത്. വണ്ടൂർ പാലാമത്ത് 11.45 ഓടെയാണ് അപകടം ഉണ്ടായത്. വരമ്പൻ കല്ല് സ്വദേശി എ കെ നജീബിൻ്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്. നിലമ്പൂരിൽ നിന്ന് എ സി റിപ്പയർ ചെയ്‌ത് വരുന്നതിനിടെയാണ് കാർ കത്തിയത്. സംഭവ സമയത്ത് നജീബിൻ്റെ ബന്ധുവായ സുൽഫിക്കർ ആയിരുന്നു കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട സുൽഫിക്കർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. നിലമ്പൂരിൽ നിന്ന് എത്തിയ ഫയർഫോഴ്‌സും  നാട്ടുകാരും ചേർന്നാണ് തീയണച്ചത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.