പി.ബാലചന്ദ്രന്‍ എംഎല്‍എയുടെ വിവാദ പോസ്റ്റ്; 'ഹൈന്ദവ വിശ്വാസികളെ അവഹേളിച്ചു, എംഎല്‍എ രാജിവയ്‌ക്കണം':ബിജെപി - പി ബാലചന്ദ്രന്‍ എംഎല്‍എ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 27, 2024, 6:15 PM IST

തൃശൂർ: എംഎല്‍എ പി ബാലചന്ദ്രന്‍റെ ഫേസ്‌ ബുക്ക് പോസ്റ്റിനെതിരെ ബിജെപി രംഗത്ത്.  രാമായണത്തെയും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച  എംഎല്‍എ രാജിവയ്‌ക്കണമെന്ന്  ബിജെപി തൃശൂര്‍ ജില്ല പ്രസിഡന്‍റ് അനീഷ്‌ കുമാര്‍. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണ് പി ബാലചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ്. രാമായണത്തിന്‍റെ ഒരു പ്രധാനപ്പെട്ട ഭാഗം വളച്ചൊടിച്ച് കൊണ്ട് മോശമായി ചിത്രീകരിക്കുകയാണുണ്ടായതെന്നും അനീഷ്‌ കുറ്റപ്പെടുത്തി. പി ബാലചന്ദ്രന്‍റെ പ്രസ്‌താവനക്കെതിരെ സ്‌പീക്കര്‍ക്കും കമ്മിഷണര്‍ക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്തി മനപ്പൂർവം കലാപം സൃഷ്‌ടിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും അനീഷ്‌ കുമാര്‍ പറഞ്ഞു. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ പി ബാലചന്ദ്രന് യോഗ്യതയില്ല. ഫേസ് ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഭരണഘടന ലംഘനമാണ് നടത്തിയത്. കഴിഞ്ഞ ദിവസം പി ബാലചന്ദ്രന്‍ ഫേസ് ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ തിരികൊളുത്തിയത്. രാമായണത്തിലെ കഥാപാത്രങ്ങളായ ലക്ഷ്‌മണന്‍ കൊണ്ടുവന്ന ഇറച്ചിയും പൊറോട്ടയും സീത, രാമനും ലക്ഷ്‌മണനും വിളമ്പി കൊടുത്തുവെന്ന എംഎല്‍എയുടെ പോസ്റ്റാണ് വിവാദമായത്. പോസ്റ്റ് ഇട്ടതിന് പിന്നാലെ തന്നെ വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്നു. ഹൈന്ദവ വിശ്വാസകളുടെ വിശ്വാസ പ്രമാണങ്ങളെ ഇത്തരം പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാന്‍ കമ്മ്യൂണിസ്റ്റുകാരനായ എംഎല്‍എക്ക് അല്ലാതെ മറ്റാര്‍ക്കാണ് കഴിയുകയെന്നും ചോദിച്ച് ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി തൃശൂര്‍ ജില്ല നേതാക്കള്‍ മാധ്യമങ്ങളെ കണ്ടത്.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.