അധ്യാപകര്‍ ക്ലാസെടുക്കുന്നില്ല; മാഹി ആയൂര്‍വേദ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തില്‍ - Mahi ayurveda Medical College
🎬 Watch Now: Feature Video


Published : Mar 2, 2024, 9:29 PM IST
കണ്ണൂര്‍: മാഹിയിലെ രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ മാസങ്ങളായി രണ്ട് അധ്യാപകര്‍ (Two Teachers don't take class)ക്ലാസെടുക്കുന്നില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഈ രണ്ട് പ്രൊഫസര്‍മാര്‍ക്കെതിരെ നടപടി കൈക്കൊള്ളുകയോ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യാത്ത അധികാരികളുടെ നിലപാടുകള്‍ക്കെതിരെ മെഡിക്കല്‍ കോളേജ് ബി.എ. എം. എസ്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി ( students on Strike). മാസങ്ങളായി വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈഫെന്‍റും ലഭിക്കുന്നില്ല( Mahi ayurveda Medical College). കഴിഞ്ഞ കൊവിഡ് കാലത്ത് പ്രതിരോധമരുന്ന് എടുക്കാതെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിന്‍റെ പേരില്‍ ചില അധ്യാപകരെ സര്‍വ്വീസില്‍ നിന്ന് ആറ് മാസത്തേക്ക് സസ്‌പെന്‍റ് ചെയ്തിരുന്നു. ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ ശമ്പളം പറ്റുന്ന ഇവര്‍ ഒന്നര വര്‍ഷത്തോളമായി ക്ലാസെടുക്കാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. പുതുച്ചേരി മുഖ്യമന്ത്രി, ആരോഗ്യവകുപ്പ് സെക്രട്ടറി, മാഹി എം. എല്‍. എ, മാഹി റീജണല്‍ അഡമിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ നിവേദനം സമര്‍പ്പിച്ചിരുന്നു. ഇനിയും പരിഹാരമുണ്ടായില്ലെങ്കില്‍ കോളേജിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും സംഘടിപ്പിച്ച് അനിശ്ചിത കാല സമരപരിപാടികള്‍ ആരംഭിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരമാനം.