പ്രായപൂർത്തിയാകാത്ത പെണികുട്ടിക്ക് അശ്ലീല വിഡിയോ സന്ദേശങ്ങൾ അയച്ച യുവാവ് പിടിയിൽ - ഉടുമ്പൻചോല പൊലീസ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 28, 2024, 8:09 PM IST

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെണികുട്ടിക്ക് അശ്ലീല വിഡിയോ സന്ദേശങ്ങൾ അയച്ച യുവാവിനെ അറസ്റ്റ് ചെയ്‌ത് പൊലീസ് (Young Man Arrested For Sending Obscene Video Messages to A Minor Girl). പത്തൊൻപതുകാരനെയാണ് ഉടുമ്പൻചോല പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഉടുമ്പൻചോല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് നടപടി. മൂന്ന് മാസം മുൻപാണ് പ്രതി പെൺകുട്ടിയുമായി സുഹൃത്ബന്ധം സ്ഥാപിച്ചത്. തുടർന്നാണ് അശ്ലീല സന്ദേശങ്ങൾ അയക്കുവാൻ ആരംഭിച്ചത്. ഈ കാര്യം പെൺകുട്ടി മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഉടുമ്പൻചോല പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്ത് പ്രതിയെ നെടുംകണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. അടുത്തിടെ ഇടുക്കി അടിമാലിയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്‌റ്റിലായിരുന്നു. കേസിൽ ആറ് പ്രതികളാണുള്ളത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ അടിമാലി പൊലീസ് കേസെടുത്തത്. സമൂഹമാധ്യമമായ ഇൻസ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഫെബ്രുവരി നാലാം തീയതി പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായിരുന്നു. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.