സ്വാതന്ത്ര്യ ദിനാഘോഷം: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു; ചെങ്കോട്ടയിൽ നിന്ന് തത്സമയം - 78TH INDEPENDENCE DAY LIVE
🎬 Watch Now: Feature Video
Published : Aug 15, 2024, 8:26 AM IST
ന്യൂഡൽഹി : 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. 7 മണിയോടെ തന്നെ മോദി ചെങ്കോട്ടയിലെത്തിയിരുന്നു. പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌തു തുടങ്ങി. മോദിയുടെ ചെങ്കോട്ടയിലെ 11-ാം സ്വാതന്ത്ര്യ ദിന പ്രസംഗമാണ് ഇന്ന് നടന്നത്. കൊളോണിയൽ ഭരണം പിഴുതെറിഞ്ഞ 40 കോടി ജനങ്ങളുടെ രക്തം വഹിക്കുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ദേശ സ്‌നേഹത്തിന്‍റെ പ്രതീകമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തിരുന്നു. ജൂലൈ 28-ന് നടന്ന 112-ാമത് 'മൻ കി ബാത്തിൽ' ആണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിനായി എല്ലാ ഇന്ത്യക്കാരോടും 'ഹർ ഘർ തിരംഗ' കാമ്പെയ്‌നിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. ഓഗസ്‌റ്റ് 14 ന് ഷിംലയിലെ ആർമി ട്രെയിനിങ് കമാൻഡ് (ആർട്രാക്) ആഘോഷങ്ങളുടെ ഭാഗമായി തിരംഗ ബൈക്ക് റാലി ആരംഭിച്ചിരുന്നു. ശ്രീനഗറിലെ ചെനാബ് നദിയിലെ, ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലത്തിൽ 750 മീറ്റർ നീളമുള്ള ത്രിവർണ്ണ പതാക ഉയര്‍ത്തി.